Tuesday June 19th, 2018 - 12:33:pm
topbanner
Breaking News

സൂപ്പര്‍ സ്റ്റാറായുള്ള ജീവിതം ജയില്‍പുള്ളിയെ പോലെ ; സ്വാതന്ത്രമില്ല ; ഹിമാലയ യാത്രയെ കുറിച്ച് രജനികാന്ത്

suji
സൂപ്പര്‍ സ്റ്റാറായുള്ള ജീവിതം ജയില്‍പുള്ളിയെ പോലെ ; സ്വാതന്ത്രമില്ല ; ഹിമാലയ യാത്രയെ കുറിച്ച് രജനികാന്ത്

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവന്ന രജനി താന്‍ ഈ യാത്രക്കുള്ള ഒരുക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് തുറന്നുപറയുന്നു. ഋഷികേശിലെ ദയാനന്ദ് സരസ്വതി ആശ്രമത്തില്‍ വെച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 1995 മുതല്‍ ഈയൊരു ആത്മീയമായ മാറ്റം ആഗ്രഹിച്ച് യാത്ര നടത്തുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ യാത്ര നടപ്പായില്ല. ഗംഗയുടെ തീരത്ത് സ്വസ്ഥവും സമാധാനവുമായി ധ്യാനിക്കുക, നല്ല ആളുകള്‍ക്കൊപ്പം സമയം ചെലവിടുക എന്നതാണ് ഇതിന്റെ ഉദ്ദേശമെന്നും രജനി പറഞ്ഞു.

എനിക്ക് സ്വകാര്യ ജീവിതം എന്നൊന്നുണ്ടായിരുന്നു, ഇപ്പോഴതില്ല. സ്വാതന്ത്ര്യമില്ല, എന്റെ സാധാരണ ജീവിതം തിരികെ വേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, ജയിലില്‍ കിടക്കുന്നത് പോലൊരു ജീവിതമാണ് ഇപ്പോള്‍, സെലിബ്രിറ്റികള്‍ നല്‍കേണ്ടി വരുന്ന തുക ഇതാണ്, രജനികാന്ത് പറഞ്ഞു. താനൊരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറിയിട്ടില്ലെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്ക് ഒരു പേര് പോലും നിശ്ചയിച്ചിട്ടില്ല, അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ തല്‍ക്കാലമില്ല.

ദൈവം ഒരു അഭിനേതാവിന്റെ റോള്‍ തന്നു, അത് നന്നായി നിര്‍വ്വഹിച്ചു. ഇപ്പോള്‍ ഒരു രാഷ്ട്രീയ ഫോള്‍ തന്നിരിക്കുകയാണ്, അതില്‍ 100% നല്‍കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും രജനി പറഞ്ഞു.

 

Read more topics: rajanikanth, himalaya, politics
English summary
god gave me a political role i will perform it well says rajanikanth

More News from this section

Subscribe by Email