Saturday February 23rd, 2019 - 10:32:am
topbanner

ഗോവയില്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

Jikku Joseph
ഗോവയില്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

ഗോവ: സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്ന് ഗോവ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. സഭയില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. 17 അംഗങ്ങളുമായി വലിയ ഒറ്റകക്ഷിയായിരിക്കെ തങ്ങളെ മറികടന്ന് ഗവര്‍ണര്‍ മൃദുലാ സിന്‍ഹ 13 പേരുള്ള ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. നിലവില്‍ ബിജെപി ചേരിയില്‍ 22 പേരും കോണ്‍ഗ്രസ് പക്ഷത്ത് 18 പേരുമാണുള്ളത്. ബിജെപി സര്‍ക്കാര്‍ താഴെവീഴണമെങ്കില്‍ 3 എംഎല്‍എമാര്‍കൂടി കോണ്‍ഗ്രസ് പക്ഷത്തേക്ക് എത്തണം.

എന്നാല്‍ പരീക്കര്‍ക്കൊപ്പമുള്ള എംഎല്‍എമാരില്‍ ചിലര്‍ നാളെ വിശ്വാസ വോട്ടെടുപ്പ് കൂടെയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പതിമൂന്ന് എംഎല്‍എമാരുള്ള ബിജെപിക്കൊപ്പം മൂന്ന് എംഎല്‍മാര്‍ വീതമുള്ള എംജിപി, ജിഎഫ്പി പാര്‍ട്ടികളും ഒരു എന്‍സിപിയുടെ എംഎല്‍എയും. രണ്ടുസ്വതന്ത്രരുമുണ്ട്. ആകെ 22 പേര്‍. ജിഎഫ്പിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും എംജിപിയിലെ രണ്ടുപേര്‍ക്കും രണ്ടു സ്വതന്ത്രര്‍ക്കും പരീക്കര്‍ മന്ത്രിപദം നല്‍കി. അതുകൊണ്ടുതന്നെ ഈ എംഎല്‍എമാര്‍ മറുകണ്ടം ചാടാനുള്ള സാധ്യത കുറവാണ്.

കോണ്‍ഗ്രസുകാരായിരുന്ന വിജയ് സര്‍ദേശായിയും കൂട്ടരും കോണ്‍ഗ്രസുമായുണ്ടായ അഭിപ്രായ വത്യാസത്തെ തുടര്‍ന്നാണ് ജിഎഫ്പി എന്നപാര്‍ട്ടിയുണ്ടാക്കി മത്സരിച്ചത്. ഇവരെ വിശ്വാസവോട്ടിനുമുന്നേ സ്വന്തം പാളയത്തിലെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിജയം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പനാജി എംഎല്‍എ സിദ്ധാര്‍ത്ഥ് കുന്‍കാലിന്‍കറാണ് പ്രോടെം സ്പീക്കര്‍.

ചൊവ്വാഴ്ചയായിരുന്നു പരീകര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. പരീകര്‍ അടക്കം അധികാരമേറ്റ 10 പേരില്‍ മൂന്നുപേര്‍ മാത്രമാണ് ബി.ജെ.പിയില്‍ നിന്നുള്ളത്. ഇനി അവശേഷിക്കുന്നത് രണ്ടുപേര്‍ മാത്രമാണ്. ഇവരുടെ പിന്തുണ കോണ്‍ഗ്രസിന് ഉപകരിക്കില്ലെന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായി. ഭൂരിപക്ഷം തെളിയിച്ചതിനുശേഷം വകുപ്പ് വിഭജനം നടത്തുമെന്ന് പരീകര്‍ പറഞ്ഞു.

Viral News

English summary
goa trust vote held today
topbanner

More News from this section

Subscribe by Email