Thursday September 20th, 2018 - 11:16:am
topbanner
Breaking News

സ്ത്രീ സുരക്ഷിതത്വത്തില്‍ ഒന്നാം സ്ഥാനം ഗോവയ്ക്ക്; രണ്ടാം സ്ഥാനത്ത് കേരളം

Jikku Joseph
സ്ത്രീ സുരക്ഷിതത്വത്തില്‍ ഒന്നാം സ്ഥാനം ഗോവയ്ക്ക്; രണ്ടാം സ്ഥാനത്ത് കേരളം

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയില്‍ കേരളം രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ ടൂറിസ്റ്റ് കേന്ദ്രമായ ഗോവയാണ് ഒന്നാം സ്ഥാനത്ത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണങ്ങള്‍ക്കെതിരായ സംരക്ഷണം എന്നീ ഘടകങ്ങള്‍ പരിശോധിച്ച് തയാറാക്കിയ ലിംഗാനുഭദ്രത സൂചികയിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്.

ഇത് ആദ്യമായാണ് ഇത്തരമൊരു പട്ടിക രാജ്യത്ത് തയാറാക്കുന്നത്. റിപ്പോര്‍ട്ട് തയാറാക്കുന്നതിന് 2011 ലെ സെന്‍സസ് അടക്കം 170 സൂചികകള്‍ പരിശോധിച്ചു. പ്ലാന്‍ ഇന്ത്യ തയാറാക്കിയ പട്ടിക വനിത ശിശുക്ഷേമ മന്ത്രാലയമാണ് പുറത്തുവിട്ടത്. റാങ്കിംഗില്‍ ഗോവയ്ക്ക് 0.656 പോയിന്റാണ് ലഭിച്ചത്. ഇത് ദേശീയ ശരാശരിയേക്കാള്‍ (0.5314) മുകളിലാണ്. കേരളവും ദേശീയ ശരാശരിയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 0.634 പോയിന്റാണ് കേരളം നേടിയത്.

സ്ത്രീകളുടെ ആരോഗ്യ സുരക്ഷയിലും കേരളമാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നില്‍. രാജ്യതലസ്ഥാനമായ ഡല്‍ഹി സ്ത്രീസുരക്ഷയില്‍ ഏറ്റവും പിന്നിലാണെന്ന വിവരമാണ് പട്ടിക വ്യക്തമാക്കുന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പിന്നാക്കമാണ്.

പട്ടികയില്‍ ഉത്തര്‍പ്രദേശ് ഏറ്റവും പിന്നിലാണ്. യുപി 0.434 പോയിന്റുമായി 29-മത്തെ സ്ഥാനത്താണുള്ളത്. ഡല്‍ഹിയാണ് യുപിക്ക് മുകളിലായുള്ളത്. പൂജ്യത്തില്‍നിന്നും ഒന്നിലേക്കാണ് പോയിന്റ് കണക്കുകൂട്ടിയത്. ഒന്നിനോട് അടുക്കുന്തോറും സുരക്ഷ വര്‍ധിക്കുന്നതായാണ് മനസിലാക്കുന്നത്.

Read more topics: goa, safest, women, delhi, bottom
English summary
goa safest for women delhi near the bottom
topbanner

More News from this section

Subscribe by Email