Friday November 16th, 2018 - 2:39:am
topbanner

ഗോവയിലെ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ചു

rajani v
ഗോവയിലെ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ചു

ഗോവയില്‍ ബീച്ച് ക്ലബിലും നിശ ക്ലബ്ബിലു പോലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുകണ്ടെത്തി.സംഭവത്തില്‍ കോളിസ് ബീച്ച് ഉടമയേ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുമന നിശാ ക്ലബില്‍ പങ്കെടുത്ത രണ്ടുയുവാക്കളുടെ മൃതദേഹം പിറ്റേദിവസം കടല്‍ തീരത്ത് കണ്ടെത്തിരുന്നു.

ഒരാള്‍ മലയാളിയുംമറ്റേയാള്‍ തമിഴനുമായിരുന്നു. അമിത ലഹരി മരുന്നിന്റെ ഉപയോഗമാണു മരണകാരണം എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.കഫേകളിലെ ജോലിക്കാരില്‍ നിന്നു എല്‍ എസ് ഡി, കൊക്കെയിന്‍, മെത്താഡണ്‍, ചരസ്,കഞ്ചാവ് എന്നിവ കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവയില്‍ വര്‍ധിച്ചു വരുന്ന ലഹരി മരുന്നിന്റെഉപയോഗവും നിശാപാര്‍ട്ടികളും ഇല്ലാതാക്കും എന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്വതന്ത്ര്യ ദിന പ്രസംഗത്തിനിടയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലേ പോലീസ് നടപടി കുടുപ്പിക്കുകയായിരുന്നു.

 

 

Read more topics: goa, night club, malayali, death
English summary
goa night club malayali death
topbanner

More News from this section

Subscribe by Email