Tuesday November 20th, 2018 - 2:24:pm
topbanner

മീന്‍ പിടുത്ത ബോട്ടില്‍ ഭീകരര്‍ എത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; ഗോവയില്‍ ജാഗ്രത

Jikku Joseph
മീന്‍ പിടുത്ത ബോട്ടില്‍ ഭീകരര്‍ എത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; ഗോവയില്‍ ജാഗ്രത

പനാജി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. മല്‍സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികളെത്താന്‍ സാധ്യതയുള്ളതായാണ് രഹസ്വാന്വേഷണ എജന്‍സികളുടെ മുന്നറിയിപ്പ്.

ഗോവയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന കാസിനോകള്‍, ജലവിനോദ കേന്ദ്രങ്ങള്‍ എന്നിവക്ക് മുന്നറിയിപ്പ് നല്‍കിയതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാലഗാനോക്കര്‍ അറിയിച്ചു. പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ എജന്‍സി റിപ്പോര്‍ട്ട് തീരരക്ഷാ സേന പങ്കുവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടായേക്കാം. ഇതുവഴി പോകുന്ന എല്ലാ കപ്പലുകള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജയേഷ് പറഞ്ഞു. മുമ്പ് പാകിസ്താന്‍ പിടിച്ചെടുത്ത ഇന്ത്യയില്‍നിന്നുള്ള ഒരു മത്സ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. എല്ലാ കപ്പലുകളും സുരക്ഷ വര്‍ധിപ്പിക്കണമെന്നും സംശയകരമായ എന്തുകണ്ടാലും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

 

English summary
goa issues alert after intel on terrorists using sea route to arrive in india
topbanner

More News from this section

Subscribe by Email