Friday April 26th, 2019 - 5:59:am
topbanner
topbanner

ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശാന്താറാം നായിക് രാജിവെച്ചു

ANJU NC
ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശാന്താറാം നായിക് രാജിവെച്ചു


പനാജി: ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ശാന്താറാം നായിക് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ചു കൊടുത്തു. എഐസിസി പ്ലീനറി സമ്മേളനത്തില്‍ രാഹുലിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കാനാണ് രാജിയെന്ന് 72 കാരനായ ശാന്താറാം പറഞ്ഞു.

പുതുതലമുറ നേതൃനിരയിലേക്ക് കടന്നു വരണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തിരുന്നു. ഗുജറാത്ത് പിസിസി അധ്യക്ഷന്‍ ഭരത് സിങ് സോളങ്കിയും ഉടന്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
goa congress chief quits
topbanner

More News from this section

Subscribe by Email