Tuesday September 25th, 2018 - 2:42:pm
topbanner

ഉപതെരഞ്ഞെടുപ്പില്‍ മനോഹര്‍ പരീക്കര്‍ക്ക് ജയം

NewsDesk
ഉപതെരഞ്ഞെടുപ്പില്‍ മനോഹര്‍ പരീക്കര്‍ക്ക് ജയം

ന്യൂഡല്‍ഹി: ഗോവയിലെ രണ്ടു മണ്ഡലങ്ങളില്‍ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു ജയം. പനജിയില്‍ പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് ഗോവ നിയമസഭയിലേക്കു മല്‍സരിച്ച മനോഹര്‍ പരീക്കറും വാല്‍പോയിയില്‍ വിശ്വജിത്ത് റാണെയും വിജയിച്ചു.

പനാജി മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 4803 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരീക്കര്‍ വിജയിച്ചത്. പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച് ഗോവ മുഖ്യമന്ത്രിയായ പരീക്കര്‍ക്ക് വേണ്ടി പനാജിയിലെ ബിജെപി എം.എല്‍.എ രാജിവെച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു.

മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് നടന്നത്. ന്യൂഡല്‍ഹിയിലെ ബവാന, ഗോവയിലെ പനജി, വാല്‍പോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇവിടെങ്ങളില്‍ വോട്ടെണ്ണല്‍ തുടരുകയാണ്.

English summary
Goa bye-election results: Manohar Parrikar wins Panaji, Vishwajit Rane wins Valpoi for BJP
topbanner

More News from this section

Subscribe by Email