Sunday July 22nd, 2018 - 12:53:am
topbanner
Breaking News

സമ്പദ് വ്യവസ്ഥയില്‍ മുന്നോട്ട്; വിശപ്പ് സൂചികയില്‍ ഇന്ത്യ നേടിയത് നൂറാം സ്ഥാനം

Jikku Joseph
സമ്പദ് വ്യവസ്ഥയില്‍ മുന്നോട്ട്; വിശപ്പ് സൂചികയില്‍ ഇന്ത്യ നേടിയത് നൂറാം സ്ഥാനം

ന്യൂഡല്‍ഹി: ഇന്ത്യ സമ്പദ് വ്യവസ്ഥയില്‍ മുന്നോട്ട് എന്ന് പറയുമ്പോഴും വിശപ്പ് സൂചികയില്‍ പിന്നോട്ടെന്ന് റിപ്പോര്‍ട്ട്. 119 രാജ്യങ്ങളുടെ പട്ടികയില്‍ നൂറാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെതാണ് റിപ്പോര്‍ട്ട്.

2014ല്‍ 55-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറാം സ്ഥാനത്തേക്ക് കൂപ്പ് കുത്തുകയായിരുന്നു. വികസ്വരരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയേക്കാള്‍ താഴെ സ്ഥാനമുള്ള ഇറാഖ്, ബംഗ്ലാദേശ്, ഉത്തരകൊറിയ അടക്കമുള്ള രാജ്യങ്ങള്‍ വിശപ്പ് സൂചികയില്‍ മുന്നിലെത്തി. ഗുരുതര പ്രശ്‌നം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്.

ഏഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്താനും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്ക് പിന്നിലാണുള്ളത്. 35 മുതല്‍ 49.9 വരെ പോയന്റ് നേടിയ രാജ്യങ്ങളാണ് അതിഗുരുതര വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. ഇതില്‍ 31.4 സ്‌കോറാണ് ഇന്ത്യ നേടിയത്. പാകിസ്താന്‍ ഒഴികെ മിക്ക അയല്‍രാജ്യങ്ങളും ഇന്ത്യയെക്കാള്‍ മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്. ചൈന 29-ാം സ്ഥാനതെത്തിയപ്പോള്‍ നേപ്പാള്‍ 72 ഉം മ്യാന്‍മാര്‍ ശ്രീലങ്ക 84-ാം സ്ഥാനത്തുമാണുള്ളത്. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പട്ടികയില്‍ പിന്നിലുള്ളത്.

കടുത്ത പോഷകാഹാരക്കുറവാണ് കുട്ടികള്‍ നേരിടുന്നത്. ഇതു തടയാന്‍ ശക്തമായ നടപടികളാവശ്യമാണെന്നും ഐ.എഫ്.പി.ആര്‍.ഐ. റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇന്ത്യയിലെ വളര്‍ച്ച മുരടിപ്പുള്ള കുട്ടികളുടെ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. 17 വര്‍ഷത്തിനിടെ വളര്‍ച്ച മുരടിപ്പ് നിരക്ക് 29 ശതമാനം കുറഞ്ഞു.

English summary
global study ranks india 100th of 119 countries
topbanner

More News from this section

Subscribe by Email