Friday September 21st, 2018 - 5:34:pm
topbanner
Breaking News

രണ്ട് പെണ്‍കുട്ടികള്‍ ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു

NewsDesk
രണ്ട് പെണ്‍കുട്ടികള്‍ ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുക്ബാദിനു സമീപത്തുറെയില്‍വേ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടികളെ കണ്ടെത്തിയ റെയില്‍വേ ട്രാക്കിനു സമീപത്തു നിന്ന് ഇവരുടേതെന്ന് കരുതുന്ന ഒരു ബാഗില്‍ അച്ഛനോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

രണ്ടു പെണ്‍കുട്ടികളും സിബിഎസ്ഇ പ്ലസ് ടു പരീക്ഷ എഴുതിയവരായിരുന്നു. അതിനാല്‍ റിസല്‍ട്ടിനെ തുടര്‍ന്നുണ്ടായ നിരാശയാണോ മരണത്തിനു കാരണമായതെന്ന് പോലീസ് സംശയിക്കുന്നു.

മരിച്ച ഒരു പെണ്‍കുട്ടിയുടെ മാതാവ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മനോവിഷമത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു.

Read more topics: Girl, Train, Delhi
English summary
2 Girls Hit By Train In Delhi,
topbanner

More News from this section

Subscribe by Email