Friday November 16th, 2018 - 3:12:pm
topbanner

കാമുകിയുമായി വീഡിയോ ചാറ്റിങ്ങിനിടെ കാമുകന്‍ ആത്മഹത്യ ചെയ്തു

rajani v
കാമുകിയുമായി വീഡിയോ ചാറ്റിങ്ങിനിടെ കാമുകന്‍ ആത്മഹത്യ ചെയ്തു

ഭുവനേശ്വര്‍: കാമുകിയുമായി വീഡിയോ ചാറ്റിംഗ് നടത്തുന്നതിനിടെ കാമുകന്‍ ആത്മഹത്യ ചെയ്തു. ഒഡീഷയിലെ പുരിയിലാണ് സംഭവം. കാമുകിയുമായുണ്ടായ തര്‍ക്കമാണ് പൂരി സ്വദേശി സയ്ക്കത് റാവു ജീവനൊടുക്കാന്‍ കാരണം. കാമുകിയുടെ ജീവിതത്തില്‍ മറ്റൊരാള്‍ വന്നിട്ടുണ്ടെന്ന സയ്ക്കത്തിന്റെ സംശയമാണ് തര്‍ക്കത്തിന് കാരണം.

ഭൂവനേശ്വറിലെ കോളജില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. രണ്ട് പേര്‍ക്കും ജോലി കിട്ടിയതിന് ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം.

എന്നാല്‍ പഠനശേഷം സ്വദേശമായ കൊല്‍ക്കത്തിയിലേക്ക് പോയ പെണ്‍കുട്ടിക്ക് സയ്ക്കത്തുമായി ദിവസവുമുള്ള ഫോണിലൂടെയുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. ഇത് ഇയാള്‍ക്ക് ഏറെ മാനസിക വിഷമമുണ്ടാക്കിയിരുന്നു എന്ന് ഇയാളുമായി അടുപ്പമുള്ളവര്‍ പറയുന്നു.

 

English summary
girlfriend video chat boyfriend suicide
topbanner

More News from this section

Subscribe by Email