Friday February 22nd, 2019 - 12:13:pm
topbanner

വിവാഹത്തിന് പത്തു ദിവസം മുമ്പ് യുവതി ജീവനൊടുക്കി ; ആത്മഹത്യയുടെ ദൃശ്യം കാമുകന് അയച്ച ശേഷം

suji
വിവാഹത്തിന് പത്തു ദിവസം മുമ്പ് യുവതി ജീവനൊടുക്കി ; ആത്മഹത്യയുടെ ദൃശ്യം കാമുകന് അയച്ച ശേഷം

കാമുകന്‍ തുടര്‍ച്ചയായി ബ്ലാക്ക്‌മെയ്‌ലിങ് ചെയ്യുന്നത് സഹിക്കാതെ വന്നപ്പോള്‍ യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ രോഹിണി ഗ്രാമവാസിയായ നിഷ ദേവിദാസ് എന്ന പെണ്‍കുട്ടിയാണ് വിവാഹത്തിന് പത്തു ദിവസം മാത്രം ശേഷിക്കേ ആത്മഹത്യ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ച കാമുകന് ആത്മഹത്യ ചെയ്യുന്ന വീഡിയോ അയച്ച ശേഷമാണ് പെണ്‍കുട്ടി മരിച്ചത്.

തന്റെ സഹോദരി ജീവനൊടുക്കാന്‍ തീരുമാനിച്ചത് കാമുകനായ നിഖില്‍ ബോര്‍ക്കറുടെ ഭീഷണി സഹിക്കാനാകാതെയാണെന്ന് സഹോദരന്‍ രവി കാവ്‌ളെ പറഞ്ഞു. സഹോദരിയെ വിവാഹത്തിന്റെ പേരു പറഞ്ഞ് പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തിരുന്നുവെന്നും രവി ആരോപിച്ചു. നിഖിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്.

സംഭവം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. എന്തു പറഞ്ഞാണ് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്തതെന്നും അന്വേഷിക്കും.
വിഷം കുടിച്ച നിലയില്‍ നിഷയെ കണ്ടെത്തുകയും ജനറല്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും മരിക്കുകയായിരുന്നു. ഫെബ്രുവരി നാലിനായിരുന്നു മറ്റൊരാളുമായി നിഷയുടെ വിവാഹം തീരുമാനിച്ചിരുന്നത് .

 

Viral News

Read more topics: suicide, lover
English summary
girl send suicide visuals to lover and died
topbanner

More News from this section

Subscribe by Email