Sunday April 22nd, 2018 - 4:27:am
topbanner

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയുടെ വിമാനയാത്ര മുടക്കാന്‍ കാമുകന്‍ ചെയ്തത്

rajani
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയുടെ വിമാനയാത്ര മുടക്കാന്‍ കാമുകന്‍ ചെയ്തത്

ഹൈദരാബാദ്: കാമുകിയുടെ യാത്ര മുടക്കാന്‍ കാമുകന്‍ വിമാനം റാഞ്ചുമെന്ന് ഭീഷമി ഉയര്‍ത്തി. മുംബയില്‍ നിന്ന് ഗോവയിലേക്കുള്ള കാമുകിയുടെ യാത്ര മുടക്കാന്‍ വേണ്ടി ഹൈദരാബാദ് സ്വദേശിയായ എം.വംശി കൃഷ്ണ എന്ന യുവ ബിസിനസുകാരനാണ് ഭീഷണി മുഴക്കിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. വംശി വിവാഹിതനും പെണ്‍കുഞ്ഞിന്റെ അച്ഛനുമാണ്.

മിയാപൂര്‍ കേന്ദ്രമാക്കി ബിസിനസ് നടത്തിവന്ന യുവാവ് അടുത്തിടെയാണ് ഫേസ്ബുക്ക് വഴി ഒരു യുവതിയെ പരിചയപ്പെട്ടത്. ചാറ്റിലൂടെയും മറ്റും സൗഹൃദം വളര്‍ന്നപ്പോള്‍ തനിക്ക് ഗോവയില്‍ നിന്ന് മുംബയിലേക്ക് വിനോദയാത്ര പോകുന്നതിനായി ഏപ്രില്‍ 16ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വംശിയോട് കാമുകി ആവശ്യപ്പെട്ടു. മുംബയില്‍ വച്ച് പരസ്പരം കാണാമെന്നും യുവതി ഉറപ്പു നല്‍കി.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മതിയായ തുക കൈവശമില്ലാതിരുന്ന വംശി, വ്യാജ ടിക്കറ്റുണ്ടാക്കി കാമുകിയുടെ ഇ-മെയിലിലേക്ക് ഏപ്രില്‍ 15ന് അയച്ചു നല്‍കി. ഇതോടൊപ്പം തന്നെ ഹൈദരാബാദില്‍ നിന്നുള്ള സ്ത്രീയെന്ന വ്യാജേന, ആറു പേര്‍ വിമാനം റാഞ്ചുമെന്ന ഭീഷണി സന്ദേശവും മുംബയ് പൊലീസിന് മെയിലില്‍ അയച്ചു.

ഈസ്റ്റര്‍ ദിനത്തില്‍, ഈ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ തട്ടിയെടുക്കാന്‍ ആറു യുവാക്കള്‍ പദ്ധതിയിടുന്നെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. കാമുകി വിമാനത്താവളത്തിലേക്ക് പോകുന്നത് തടയുകയായിരുന്നു വംശിയുടെ ലക്ഷ്യം.

 

Read more topics: girl friend, journey, boy friend
English summary
girl friend journey boy friend

More News from this section

Subscribe by Email