Monday September 24th, 2018 - 9:06:pm
topbanner

പീഡിപ്പിച്ചവര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിയ്ക്ക് നാട്ടുകൂട്ടത്തിന്റെ വിലക്ക്

suji
പീഡിപ്പിച്ചവര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിയ്ക്ക് നാട്ടുകൂട്ടത്തിന്റെ വിലക്ക്

പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും നാട്ടുകൂട്ടത്തിന്റെ വിലക്ക്. രാജസ്ഥാനിലെ ചിറ്റോഗ്രാം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനുമാണ് നാട്ടുക്കൂട്ടം വിലക്ക് ഏര്‍പ്പെടുത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്താന്‍ നാട്ടുകൂട്ടം തയ്യാറായത്. കുടുംബം സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.

വിലക്ക് കൊണ്ട് ചന്തയില്‍ നിന്ന് പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും വീട്ടിലേക്കുമുള്ള പച്ചക്കറി പലചരക്ക് സാധനങ്ങള്‍ എന്നിവ വാങ്ങാന്‍ സാധിക്കില്ല. കൂടാതെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചികിത്സിക്കാന്‍ ഡോക്ടറുടെ അടുത്തുപോയല്‍ പരിശോധിക്കില്ലെന്നും കുടുംബത്തിലെ പുരുഷന്മാര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ നിന്നു മുടിവെട്ടി കൊടുക്കാറില്ലെന്നും ആരോപണമുണ്ട് .

പീഡിപ്പിച്ചവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും കോടതിയില്‍ മൊഴി മാറ്റി പറയണമെന്നും ആവശ്യപ്പെട്ട് ഗ്രാമ മുഖ്യന്മാര്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ താനത് നിരസിച്ചെന്നും പോണ്‍കുട്ടി പറയുന്നു.
കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടിയെ യുവാവ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത്. പീഡന സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത് .

Read more topics: girl, rape complaint
English summary
girl forced to withdraw rape complaint
topbanner

More News from this section

Subscribe by Email