ന്യൂഡല്‍ഹി: പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന ഒമ്പതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
നോയിഡയില്‍ ചൊവ്വാഴ്ചയാണ് 15-കാരിയായ ഐകിഷ രാഘവ് ഷായെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകരെ കുറിച്ച് ഐകിഷ നിരന്തരം പരാതി പറയാറുണ്ടെന്നും സ്കൂളില്‍ പോകാന്‍ മടിക്കാണിക്കാറുണ്ടെന്നും മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പുറത്ത് പോയ മാതാപിതാക്കള്‍ ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഐകിഷയെ തൂങ്ങി മരിച്ച നിലയി്ല്‍ കണ്ടെത്തിയത്. കഥക് നര്‍ത്തകി കൂടിയായിയാരുന്നു ഐകിഷ.