Thursday November 15th, 2018 - 2:38:pm
topbanner

പ്രണയാഭ്യര്‍ഥന നിരസിച്ച എഞ്ചി. വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറി തലയ്ക്കടിച്ചുകൊന്നു

NewsDesk
പ്രണയാഭ്യര്‍ഥന നിരസിച്ച എഞ്ചി. വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറി തലയ്ക്കടിച്ചുകൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറി തലയ്ക്കടിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കരൂരിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ സൊനാലി (21) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അതേ കോളജിലെ മുന്‍ വിദ്യാര്‍ഥിയായിരുന്ന ഉദയകുമാറിലെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഉദയകുമാറിനെ പിന്നീട് മധുരയ്ക്കുസമീപത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

ക്ലാസില്‍ കയറി സംസാരിക്കാനുള്ള ഉദയകുമാറിന്റെ ശ്രമത്തോടു സൊനാലി പ്രതികരിച്ചില്ലെന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചു. തുടര്‍ന്നു ശക്തമായ വാഗ്വാദം ഉണ്ടായി. പെട്ടെന്നുതന്നെ ക്ലാസ്മുറിയിലെ തകര്‍ന്നുകിടന്ന മേശയുടെ തടിക്കഷണം എടുത്ത് ഉദയകുമാര്‍ അടിക്കുകയായിരുന്നു. നിരവധിത്തവണ സൊനാലിയെ അടിച്ചു. ബോധംമറഞ്ഞ് സൊനാലി നിലത്തുവീണു.

ആളുകള്‍ ഓടിക്കൂടുന്നതിനു മുന്‍പേ ഉദയകുമാര്‍ ഓടിരക്ഷപെട്ടു. പ്രദേശത്തെ ആശുപത്രിയിലെത്തിച്ച സൊനാലിയെ പിന്നീട് മധുരയിലെ ആശുപത്രിയിലേക്കു മാറ്റി. തലയിലേറ്റ ശക്തമായ അടിയില്‍ രക്തം വാര്‍ന്നാണ് യുവതി മരിച്ചത്.

കുട്ടികളോട് അശ്ലീല ചോദ്യങ്ങൾ: അവതാരകയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷനും

ശല്യം ചെയ്ത പൂവാലനെ പെണ്‍ കുട്ടികള്‍ ഓടിച്ചിട്ട് തല്ലി

ഡാന്‍സ് ബാര്‍ നര്‍ത്തകിമാര്‍ക്കു നേരെ പണമേറ് പാടില്ലെന്ന് കോടതി

Read more topics: Tamil Nadu, Girl, death, student
English summary
Tamil Nadu shocker: Girl beaten to death by former student
topbanner

More News from this section

Subscribe by Email