Wednesday September 19th, 2018 - 1:01:am
topbanner
Breaking News

16കാരിയ്ക്ക് നേരെ നടുറോഡില്‍ പീഡന ശ്രമം; നോക്കി നിന്ന് നാട്ടുകാര്‍

suji
16കാരിയ്ക്ക് നേരെ നടുറോഡില്‍ പീഡന ശ്രമം; നോക്കി നിന്ന് നാട്ടുകാര്‍

റോഡില്‍ ഒരു ക്രൂരത കണ്ടാലും തിരിഞ്ഞു നോക്കാത്ത മനുഷ്യ സമൂഹം വീണ്ടും ഞെട്ടലുണ്ടാക്കുന്നു.മുംബൈയിലെ ഈ സംഭവം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റേയും ആക്രമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.മുംബൈ നെഹ്രു നഗറിലാണ് സംഭവം.മുഖത്തടികൊണ്ട് വീണ പെണ്‍കുട്ടിയേ സഹായിക്കാനോ അക്രമികളെ പിടികൂടാനോ ശ്രമിക്കാതെ ചുറ്റുമുള്ളവര്‍ കാഴ്ച്ചക്കാരായി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.സന്ധ്യയ്ക്ക് ട്യൂഷന്‍ കഴിഞ്ഞുവന്ന നെഹ്രുനഗര്‍ സ്വദേശിയായ 16 കാരിയാണ് അക്രമത്തിന് ഇരയായത്.നടന്നുവന്ന യുവാക്കള്‍ പെണ്‍കുട്ടിയെ പിടിക്കുകയും അക്രമിക്കുകയുമായിരുന്നു.കുട്ടി ഉച്ചത്തില്‍ നിലവിളിച്ചിട്ടും അക്രമം തടയാന്‍ ചുറ്റുമുള്ളവര്‍ മടിച്ചു.മുഖത്തടിയേറ്റ് പെണ്‍കുട്ടി നിലത്തുവീണതോടെ യുവാവ് ആക്രമണം നിര്‍ത്തി മടങ്ങിയത് .
ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് കേസെടുത്തു.അക്രമിയെ നേരത്തെ കണ്ടിട്ടുണ്ട് .പരാതി പിന്‍വലിക്കാന്‍ യുവാവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.

 

Read more topics: girl, attack ,mumbai, cctv
English summary
girl attacked in mumabi road
topbanner

More News from this section

Subscribe by Email