Wednesday September 19th, 2018 - 2:43:pm
topbanner
Breaking News

ടെന്‍ഷനായാല്‍ മുഖത്തു നിന്ന് ചോരവരും ഈ പെണ്‍കുട്ടിയുടെ

suji
ടെന്‍ഷനായാല്‍ മുഖത്തു നിന്ന് ചോരവരും ഈ പെണ്‍കുട്ടിയുടെ

മുഖത്ത് നിന്നും വിയര്‍പ്പ് പോലെ ചോര ഒഴുകുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് ചിന്തിച്ച് നോക്കൂ! മുഖത്ത് നിന്നും ചോര ഒഴുകിയതോടെയാണ് ഈ പതിനൊന്നുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിയറ്റ്‌നാം സ്വദേശിനിയായ ഈ പെണ്‍കുട്ടി ഏതാനും മാസം മുന്‍പ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് മുതലാണ് ദിവസത്തില്‍ മൂന്ന് നാല് തവണ വീതം ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്.

തൊലിപ്പുറത്തുള്ള ഇന്‍ഫെക്ഷനാണെന്ന് ധരിച്ച് ഏതാനും ദിവസത്തെ ആന്റിബയോട്ടിക് ചികിത്സ നല്‍കിയെങ്കിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. ക്യൂ ഹോവ നാഷണല്‍ ലെപ്രസി ഡെര്‍മാറ്റോളജി ആശുപത്രിയിലെ വിദഗ്ധരാണ് ഇപ്പോള്‍ കുട്ടിയെ ചികിത്സിക്കുന്നത്. 11കാരിക്ക് ഹെമാറ്റോഹൈഡ്രോസിസ് എന്ന അപൂര്‍വ്വ അവസ്ഥയാണെന്നാണ് ഇവര്‍ കരുതുന്നത്.

ഒരു കോടി ആളുകളില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന അവസ്ഥയാണിത്. ചര്‍മ്മത്തിലെ ചെറിയ രക്തവാഹിനി ധമനികള്‍ പൊട്ടുന്നത് മൂലമാണ് ചോര ഒഴുകുന്നത്. കുട്ടിയുടെ ജീവന് ഭീഷണിയൊന്നുമില്ലെങ്കിലും അസ്വസ്ഥതയും ഭയവും ജനിപ്പിക്കുന്നതാണ് ഈ രോഗാവസ്ഥ.

 

Read more topics: girl 11 ,sweats blood ,stressed
English summary
girl 11 sweats blood from her face and eyes when shes stressed
topbanner

More News from this section

Subscribe by Email