Sunday September 23rd, 2018 - 4:28:pm
topbanner

രാഹുല്‍ ഗാന്ധി ബ്രാഹ്മണ സ്ത്രീയെ വിവാഹം ചെയ്യണം; പ്രധാനമന്ത്രിയാകാന്‍ ഇതാണ് വഴി

suji
രാഹുല്‍ ഗാന്ധി ബ്രാഹ്മണ സ്ത്രീയെ വിവാഹം ചെയ്യണം; പ്രധാനമന്ത്രിയാകാന്‍ ഇതാണ് വഴി

ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടി എംപി ദിവാകര്‍ റെഡ്ഡി പുതിയ വിവാദ പ്രസ്താവനയുമായി രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കുന്നെങ്കില്‍ അത് ബ്രാഹ്മണ സ്ത്രീയെ മാത്രമായിരിക്കണമെന്നാണ് റെഡ്ഡിയുടെ ഉപദേശം.

ദിവാകര്‍ റെഡ്ഡി അനന്ത്പൂര്‍ പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നുമാണ് എംപിയായി വിജയിച്ചത്. ആറ് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായിരുന്ന ഇദ്ദേഹം 2014 പൊതുതെരഞ്ഞെടുപ്പിന് മുന്‍പാണ് ടിഡിപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രിയാകാന്‍ മകനെ ബ്രാഹ്മണ സ്ത്രീയെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് സോണിയാ ഗാന്ധിയോട് താന്‍ ഉപദേശിച്ചിരുന്നതായി ഒരു യോഗത്തില്‍ റെഡ്ഡി വ്യക്തമാക്കി.

ഇതിന് പിന്നിലുള്ള കാരണവും റെഡ്ഡി വിശദീകരിച്ചു. ആര്‍ക്കെങ്കിലും പ്രധാനമന്ത്രി പദത്തില്‍ എത്തണമെങ്കില്‍ ഇതിന് ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. അതുകൊണ്ട് രാഹുല്‍ ഗാന്ധി യുപിയില്‍ നിന്നുമുള്ള ബ്രാഹ്മണ സ്ത്രീയെയാണ് വിവാഹം ചെയ്യേണ്ടത്.

കോണ്‍ഗ്രസിന് വേണ്ടി പല തവണ മത്സരിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും 2014 തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വേണ്ടി മത്സരിച്ചെങ്കില്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ലായിരുന്നെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ വൈകിയെത്തിയതിന് ബോര്‍ഡിംഗ് പാസ് നിഷേധിച്ച സംഭവത്തില്‍ രോഷാകുലനായി പൊതുമുതല്‍ തല്ലിപ്പൊളിച്ച വ്യക്തിയാണ് റെഡ്ഡി. ഈ സംഭവത്തെത്തുടര്‍ന്ന് എംപിയ്ക്ക് ഏഴ് വിമാനകമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

 

 

English summary
get married to brahmin girl from up if you want to be pm tdp mp to rahul
topbanner

More News from this section

Subscribe by Email