Wednesday November 21st, 2018 - 7:33:pm
topbanner

കരസേന മേധാവിയുടെ പുതിയ നിയമനം വിവാദത്തില്‍

RAJANI
കരസേന മേധാവിയുടെ പുതിയ നിയമനം വിവാദത്തില്‍

ന്യുഡല്‍ഹി: കരസേന മേധാവിയായുള്ള ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിന്റെ നിയമനം വിവാദത്തില്‍. മൂന്ന് പേരുടെ സീനിയോറിറ്റിമറികടന്നാണ് റാവത്തിന്റെ നിയമനം നടത്തിയതാണ് വിവാദത്തിന് കാരണം.

കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡന്റ് മേധാവി ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ജോഷി, സതേണ്‍ കമാന്‍ഡന്റ് മേധാവിയും മലയാളിയുമായ പി.എം ഹാരിസ്, സെന്‍ട്രല്‍ കമാന്‍ഡന്റ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ബി.എസ് നേഗി എന്നിവരെ മറികടന്നാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്.

പി.എം ഹാരിസിനെ നിയമിച്ചിരുന്നെങ്കില്‍ അദ്ദേഹം കരസേന മേധാവിയാകുന്ന ആദ്യ മുസ്ലീം ആകുമായിരുന്നു. മോഡിക്ക് അതിനോട് താല്‍പ്പര്യമില്ലെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌നേതാവ് ഷെഹ്സാദ് പൂനവാല ആരോപിച്ചു.

സീനിയോറിറ്റി മറികടന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും രംഗത്ത് വന്നിരുന്നു.അതേസമയം യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വെല്ലുവിളികള്‍ നേരിട്ട് പ്രാഗല്‍ഭ്യം തെളിയിച്ചതിനാലാണ് ബിപിന്‍ റാവത്തിനെ നിയമിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

English summary
general bipin appointed contraversy
topbanner

More News from this section

Subscribe by Email