Sunday November 18th, 2018 - 12:04:pm
topbanner

ഇന്ത്യന്‍ സൈനിക ആക്രമണം; പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന് മലയാളികളുടെ തെറിവിളി

NewsDesk
ഇന്ത്യന്‍ സൈനിക ആക്രമണം; പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന് മലയാളികളുടെ തെറിവിളി

കൊച്ചി: അതിര്‍ത്തികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ജനറല്‍ അസിം ബജ്വയ്ക്ക് ഫേസ്ബുക്കിലൂടെ മലയാളികളുടെ വക പൊങ്കാല.

തെറിവിളിയും പരിഹാസങ്ങളുമായി പാക് സൈനിക ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് കമന്റ് നിറഞ്ഞിരിക്കുകയാണ്. ഇന്ത്യ നടത്തിയ ആക്രമണം നുണയാണെന്ന് അസിം ബജ്വ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് മലയാളികളുടെ വക തെറികള്‍ തുടങ്ങിയത്.

ഇന്ത്യക്കാരോട് കളിച്ചാല്‍ കളിപഠിപ്പിക്കും, എന്റെ ജനറല്‍ നായരേ നിങ്ങള്‍ക്കി ഗതിവന്നല്ലോ എന്ന് തുടങ്ങിയ രസകരമായ കമന്റുകളും ബജ്വയുടെ പേജില്‍ നിറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ പാക് അധിനിവേശ കാശ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ന്നടിഞ്ഞത്. 38 ഭീകരരും രണ്ടു പാക് സൈനികരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കോഴിക്കോട്: ബലാത്സംഗക്കേസ് പ്രതിയെ ഇരയെ കൊണ്ട് പോലീസ് കുടുക്കി

ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ സഞ്ചരിക്കുന്നത് സ്വകാര്യ അംഗരക്ഷകരോടൊപ്പം

English summary
general asim bajwa Trolling malayalies after india strikes pakistan
topbanner

More News from this section

Subscribe by Email