topbanner
Monday December 11th, 2017 - 7:50:am
topbanner
topbanner

പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്റെ കാറ് അപകടത്തില്‍പ്പെട്ടു

Jikku Joseph
പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്റെ കാറ് അപകടത്തില്‍പ്പെട്ടു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്റെ കാറ് അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ചെന്നൈയിലെ ചെമ്മഞ്ചേരിയിലാണ് അപകടം ഉണ്ടായത്. ഗൗതം മേനോന് അപകടത്തില്‍ നിസാര പരിക്കേറ്റു. അപകടത്തില്‍ ആഢംബര കാറിന്റെ മുന്‍വശം തകര്‍ന്നു. മുന്നില്‍പ്പോയ ലോറി അപ്രതീക്ഷിതമായി തിരിഞ്ഞതാണ് അപകടം ഉണ്ടാക്കിയത്.

ലോറിയില്‍ ഇടിക്കാതിരിക്കാന്‍ കാറ് വെട്ടിത്തിരിച്ചതിനാല്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് അപകടവിവരം പോലീസിനെ അറിയിച്ചത്.



English summary
gautham menons car crashes into lorry in chennai
topbanner topbanner

More News from this section

Subscribe by Email