Monday May 20th, 2019 - 6:15:pm
topbanner
topbanner

ആള്‍ദൈവം ഗുര്‍മീതിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍

sadu prakash
ആള്‍ദൈവം ഗുര്‍മീതിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ പ്രതികരിക്കാന്‍ പ്രമുഖര്‍ മടിച്ച് നില്‍ക്കുമ്പോള്‍ ഗുര്‍മീതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. റാം റഹീം എന്താണ് ജനങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മതവും ആത്മീയതയും മാര്‍ക്കറ്റ് ചെയ്യുകയുമാണ് റാം റഹിം. അതിര്‍ത്തിയില്‍ തീവ്രവാദികളുണ്ട്, ബലാത്സംഗക്കാര്‍ അതിര്‍ത്തിക്കുള്ളിലുമുണ്ട്. ഇതിനിടയില്‍ നാം ചര്‍ച്ച ചെയ്യുന്നത് സിനിമാ തീയേറ്ററില്‍ ദേശീയഗാനം വേണോ വേണ്ടയോ എന്നതാണെന്ന് ഗംഭീര്‍ പറയുന്നു.

റാം റഹീമിനെതിരായ ശിക്ഷാവിധി ഉത്തരേന്ത്യയിലെങ്ങും കലാപത്തിനിടയാക്കിയിരുന്നു. ഗംഭീറിന്റെ സ്വദേശമായ ഡല്‍ഹിയിലും റാം റഹീമിന് വലിയ അനുയായി വൃന്ദമുണ്ട്. രണ്ട് പേരെ ബലാത്സംഗം ചെയ്തെന്ന കുറ്റത്തിന് ഇരുപത് വര്‍ഷത്തെ കഠിന തടവിനാണ് റാം റഹീമിന് ശിക്ഷ ലഭിച്ചിരിക്കുന്നത്.

 

English summary
gautam gambhir against gurmeet ram rahim singh
topbanner

More News from this section

Subscribe by Email