Friday September 21st, 2018 - 9:45:am
topbanner
Breaking News

ഗൗരി ലങ്കേഷ് വധം ; കൊലപാതകികള്‍ വലിയ ശൃംഖലയിലെ അംഗങ്ങളെന്ന് റിപ്പോര്‍ട്ട് ; ഇവരുടെ ലിസ്റ്റില്‍ നിരവധി പേരും

suji
ഗൗരി ലങ്കേഷ് വധം ; കൊലപാതകികള്‍ വലിയ ശൃംഖലയിലെ അംഗങ്ങളെന്ന് റിപ്പോര്‍ട്ട് ; ഇവരുടെ ലിസ്റ്റില്‍ നിരവധി പേരും

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ശൃംഖലയിലെ കണ്ണികളെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 60 അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൗരി ലങ്കേഷ് വധക്കേസന്വേഷിക്കുന്ന സംഘം അറിയിച്ചു.

വലതുപക്ഷ ഹിന്ദു സംഘടനകളില്‍ നിന്നുള്ള അംഗങ്ങളാണ് അക്രമി സംഘത്തില്‍ ഉള്ളത്. പ്രത്യേക പേരൊന്നും ഇല്ലാത്ത അധോതല സംഘമാണിത്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഇവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സുജിത് കുമാര്‍ എന്ന പര്‍വീണാണ് സംഘ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത്.
ഹിന്ദു ജാഗ്രതാ സമിതി, സനാതന്‍ സന്‍സ്ത എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് നേരിട്ട് കൊലപാതകവുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. എന്നാല്‍ ഗൗരി ലങ്കേഷ്, പന്‍സാരെ, കുല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഈ സംഘടകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരെ കൊല്ലാന്‍ ഉപയോഗിച്ച അതേ തോക്ക് തന്നെയാണ് ഗൗരിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പരശുറാം വാഗ്മറെയാണ് കൊലയാളി. മൂന്നുപേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയത്.
ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയെടുത്താണ് കൊലപാതകം നടത്തിയത്. ഒടുവില്‍ കന്നട എഴുത്തുകാരന്‍ കെ എസ് ഭാഗവനെ കൊലപ്പെടുത്തുന്നതിനുള്ള അവസാന ഘട്ടത്തിലായിരുന്നു സംഘം. ഇതിനിടെയാണ് അറസ്റ്റിലായത്. ഗരീഷ് കര്‍ണാടും ഇവരുടെ നിരീക്ഷണത്തിലായിരുന്നു.

Read more topics: gauri lankesh,assassin,murder
English summary
gauri lankeshs assassin underground gang behind murder
topbanner

More News from this section

Subscribe by Email