topbanner
Monday December 18th, 2017 - 8:33:am
topbanner
topbanner

മഹാത്മാഗാന്ധിയുടെ കൊലപാതകം:നേട്ടമുണ്ടായത് കോണ്‍ഗ്രസ്സ് മാത്രമെന്ന് ഉമാഭാരതി

rajani v
മഹാത്മാഗാന്ധിയുടെ കൊലപാതകം:നേട്ടമുണ്ടായത് കോണ്‍ഗ്രസ്സ് മാത്രമെന്ന് ഉമാഭാരതി

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ ലാഭമുണ്ടായത് കോണ്‍ഗ്രസിന് മാത്രമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ഗോഡ്‌സെയായിരിക്കാം ഗാന്ധിജിയെ കൊലപ്പെടുത്തിയത്. എന്നാല്‍ അതിന് പ്രേരിപ്പിച്ചത് ആരാണ് ഭാരതി ചോദിക്കുന്നു.ഹിന്ദു മഹാസഭ അംഗമായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ 1948 ജനുവരി 30 നാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് സുപ്രീം കോടതി, മുന്‍ അഡിഷണല്‍ സോളിറ്റര്‍ ജനറല്‍ അമരേന്ദര്‍ ശരണിനെ ഗാന്ധി വധക്കേസ് പുനപരിശോധനക്കുള്ള ഹര്‍ജിയില്‍ അമിക്കസ് ക്യൂരിയായി നിയമിച്ചത്. ഇതിന് പിന്നാലെയാണ് ഉമാഭാരതിയുടെ പ്രതികരണം. മുംബൈ സ്വദേശിയായ ഡോ പങ്കജ് ഫാഡിന്‍സാണ് ഗാന്ധിവധക്കേസ് പുനരന്വേിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.

ഗുജറാത്തില്‍ വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ 160-165 സീറ്റില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിജയിക്കുമെന്നും ബിജെപിയുടെ ഗൗരവ് യാത്രയില്‍ പങ്കെടുത്തുകൊണ്ട് ഉമാഭാരതി അഭിപ്രായപ്പെട്ടു. 'അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് 150 സീറ്റ് ലഭിക്കുമെന്നാണ്, എന്നാല്‍ 165 ഓളം സീറ്റുകളില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ നമുക്ക് വിജയിക്കാനാകുമെന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു,' അവര്‍ പറഞ്ഞു.

 

English summary
gandhiji murder umabharathi critized congress
topbanner topbanner

More News from this section

Subscribe by Email