topbanner
Monday December 11th, 2017 - 7:50:am
topbanner
topbanner

ഈ രാഹുല്‍ ഒരു കവിയാണോ... ഗബ്ബര്‍ സിംഗ് പദപ്രയോഗം വീണ്ടും പുറത്തെടുത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍

suji
 ഈ രാഹുല്‍ ഒരു കവിയാണോ... ഗബ്ബര്‍ സിംഗ് പദപ്രയോഗം വീണ്ടും പുറത്തെടുത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍

ഗുജറാത്തില്‍ ഓരോ ദിവസവും ഓരോ ചോദ്യം ബിജെപിക്ക് മുന്നിലേക്ക് എയ്യുന്നതാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രീതി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണ തന്ത്രമാണ് ഈ ചോദ്യങ്ങള്‍. എന്തായാലും ട്വിറ്ററില്‍ തന്റെ കവിഭാവന കൂടിച്ചേര്‍ത്ത് ഒരു ഗബ്ബര്‍ സിംഗ് കവിതയാണ് രാഹുല്‍ കുറിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. ഗബ്ബര്‍ പദപ്രയോഗം വീണ്ടും ഉപയോഗിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ കര്‍ഷക പ്രേമം 'ഗബ്ബര്‍ സിംഗ് കൃഷിയെ തകര്‍ത്തെന്നും, കൃഷിക്കാരോടുള്ള രണ്ടാനമ്മ സമീപനം എന്ത് കൊണ്ടാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം', എന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്.

'കൃഷിയിടത്തില്‍ ഗബ്ബര്‍ സിംഗിന്റെ തിരിച്ചടി, അന്നദാതാവ് പോലും ബുദ്ധിമുട്ടുകയാണ്, പ്രധാനമന്ത്രി സാഹിബ് ദയവായി പറഞ്ഞാലും, കൃഷിക്കാരോട് എന്തിനീ രണ്ടാനമ്മ സമീപനം', എന്നതാണ് രാഹുല്‍ കവിതയുടെ ഏകദേശ തര്‍ജ്ജമ. ഹിന്ദിയിലാണ് രാഹുലിന്റെ ഒന്‍പതാമത്തെ ചോദ്യം ട്വീറ്റ് ചെയ്തിട്ടുള്ളത്.

പ്രധാനമന്ത്രി മോദി കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളിയില്ലെന്നും, വിത്തുകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തിയില്ലെന്നും രാഹുല്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രിക്ക് നേരെ എയ്യുന്ന ചോദ്യങ്ങളാണ് രാഹുല്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. ഗുജറാത്തില്‍ കുട്ടികളിലെ പോഷകാഹാരക്കുറവ് മുതല്‍ തൊഴില്ലായ്മയും വരെ രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യങ്ങളായി ഉന്നയിച്ചിരുന്നു.

 

Read more topics: gabbar Singh, rahul ,modi
English summary
gabbar Singh has killed agriculture rahul attacks modi
topbanner topbanner

More News from this section

Subscribe by Email