Monday September 24th, 2018 - 3:11:pm
topbanner

വിവാഹാലോചന നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

NewsDesk
വിവാഹാലോചന നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ഉത്തരാഖണ്ഡ്: വിവാഹാലോചന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കോളേജിന് മുന്നില്‍വെച്ച് തട്ടിക്കൊണ്ടുപോയി. ഉത്തരാഖണ്ഡിലെ ബിനോജ് ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ഇരുവരുടെയും ബന്ധുക്കള്‍ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍, തന്റെ സമ്മതമില്ലാതെ നിശ്ചയിച്ച വിവാഹത്തിന് പെണ്‍കുട്ടി തയ്യാറായില്ല.

ഇതോടെ കുപിതനായ യുവാവ് പെണ്‍കുട്ടിയെ പഠിക്കുന്ന കോളേജിന് മുന്നില്‍ വെച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് പ്രതി അമിത വേഗതയില്‍ കാര്‍ ഓടിച്ച് പോവുകയും ചെയ്തു.

യുവാവിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇവര്‍ എവിടെയാണെന്ന് ഉള്ളതിന്റെ ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല. യുവാവിന്റെ വീട്ടില്‍ എത്തി പരിശോധിച്ചെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.

ദില്‍ഷാന പോയത് കൗണ്‍സിലിങ്ങിന് ശേഷം; തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അലിന്‍

പരവൂര്‍ വെടിക്കെട്ടിന് വേണ്ടി ഇടപെട്ടത് പീതാംബരകുറുപ്പ് തന്നെ; ശബ്ദരേഖ പുറത്ത്[വീഡിയോ]

18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങിനെയെന്ന് ആനന്ദ് അംബാനി പറയുന്നു

Read more topics: marriage, Uttarakhand, man, kidnap, girl
English summary
Furious over being rejected for marriage, Uttarakhand man kidnaps girl in broad daylight
topbanner

More News from this section

Subscribe by Email