Tuesday September 25th, 2018 - 10:35:pm
topbanner

ലോട്ടറി തട്ടിപ്പെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്ന പത്തംഗ സംഘം അറസ്റ്റില്‍

Jikku Joseph
ലോട്ടറി തട്ടിപ്പെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്ന പത്തംഗ സംഘം അറസ്റ്റില്‍

ലഖ്നൗ: രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിച്ചു നല്‍കുന്ന പത്തംഗ സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള സംഘമാണ് പിടിയിലായതെന്നാണ് വിവരം. പാക്കിസ്താനില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം പ്രവര്‍ത്തിച്ചു വന്നതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഐജി അസിം അരുണ്‍ പറഞ്ഞു.

വ്യാജ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങാനും പണം മാറ്റാനും ലഷ്‌കര്‍ ഭീകരരാണ് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഓരോ ഇടപാടിനും പത്ത് മുതല്‍ 20 ശതമാനം വരെ കമ്മീഷന്‍ ലഭിക്കും. നേപ്പാളില്‍ നിന്നും പാക്കിസ്താനില്‍ നിന്നും ഖത്തറില്‍ നിന്നും എത്തിയ തുകയാണ് ഇവര്‍ വിവിധ അക്കൗണ്ടിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. ഗോരഖ്പുര്‍, ലഖ്‌നൗ, പ്രതാപ്ഘട്ട്, മധ്യപ്രദേശിലെ റിവാന്‍ എന്നിവിടങ്ങളില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്.

പത്ത് കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ സംഘം നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഐജി പറഞ്ഞു. അറസ്റ്റിലായവരിലാര്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ലെന്ന് പോലീസ് പറയുന്നു. ലോട്ടറി തട്ടിപ്പ് നടത്തുകയാണെന്നാണ് പറഞ്ഞിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നും പോലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാര്‍ക്ക് സാമ്ബത്തിക ഇടപാടില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Read more topics: funding, money, terrorism, custody
English summary
funding money for terrorism 10 in custody
topbanner

More News from this section

Subscribe by Email