Saturday February 16th, 2019 - 7:00:am
topbanner

തട്ടിപ്പ് നടത്തി രാജ്യംവിട്ടാല്‍ ആസ്തി കണ്ടുകെട്ടും; ബില്‍ കാബിനറ്റ് അംഗീകരിച്ചു

Jikku Joseph
തട്ടിപ്പ് നടത്തി രാജ്യംവിട്ടാല്‍ ആസ്തി കണ്ടുകെട്ടും; ബില്‍ കാബിനറ്റ് അംഗീകരിച്ചു

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവരുടെ സ്വത്ത് ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 100 കോടിക്ക് മുകളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്ക് മേലെ ഈ നിയമം ചുമത്താമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

രാജ്യം വിടുന്നവരുടെ ബിനാമി സ്വത്തുക്കളും അവരുടെ വിദേശ രാജ്യങ്ങളിലുള്ള സ്വത്തുക്കളും കണ്ടുകെട്ടാനും നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. എന്നാല്‍ വിദേശത്തെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെങ്കില്‍ ആ രാജ്യത്തിന്റെ സഹകരണവും വേണം. പുതിയ നിയമത്തില്‍ പ്രതികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും ഹൈക്കോടതിയില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനെതിരെ ഹര്‍ജി നല്‍കാനും നിയമത്തില്‍ അവസരം നല്‍കുന്നുണ്ട്. വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വന്‍കിട സാമ്പത്തിക തട്ടിപ്പുകാര്‍ രാജ്യം വിട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം പുതിയ നിയമവുമായി രംഗത്ത് വരുന്നത്.

രാജ്യം വിട്ട കുറ്റവാളികളെ തിരികെ എത്തിക്കുന്ന നടപടിക്ക് വളരെയധികം കാലതാമസമെടുക്കുമെന്ന കാരണത്താലാണ് പുതിയ നിയമം കേന്ദ്രം കൊണ്ടുവരുന്നത്. മാര്‍ച്ചില്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ സൂചന.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107