Tuesday November 13th, 2018 - 9:58:pm
topbanner

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന വില നാലു വര്‍ഷത്തെ കൂടിയ നിരക്കില്‍, ഇതാണ് മോഡിണോമിക്‌സ് ; രാഹുല്‍ഗാന്ധി

suji
തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന വില നാലു വര്‍ഷത്തെ കൂടിയ നിരക്കില്‍, ഇതാണ് മോഡിണോമിക്‌സ് ; രാഹുല്‍ഗാന്ധി

കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢിയാക്കുക അതാണ് മോഡിണോമിക്‌സ് എന്ന രാഹുല്‍ഗാന്ധി പരിഹസിച്ചു. കര്‍ണാടകയില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില നാലു വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ധന വില വര്‍ദ്ധനവ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഏപ്രില്‍ 24നാണ് ഇതിന് മുമ്പ് ഇന്ധന വില കൂട്ടിയത്. 19 ദിവസം വിലയില്‍ മാറ്റമില്ലായിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ വോട്ടെണ്ണുന്നതിന് മുമ്പ് വില കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 21 പൈസയുമാണ് കൂട്ടിയത് .

Read more topics: fuel price, hike, narendra modi
English summary
fuel price hike rahul gandhi slams narendra modi
topbanner

More News from this section

Subscribe by Email