Friday September 21st, 2018 - 8:21:pm
topbanner

പ്രതിപക്ഷ പ്രതിഷേധത്തിന് പുല്ലുവില; പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വന്‍ വര്‍ധന

NewsDesk
പ്രതിപക്ഷ പ്രതിഷേധത്തിന് പുല്ലുവില; പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വന്‍ വര്‍ധന

തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടും എണ്ണവില വിലര്‍ധനവിന് ആശ്വാസമില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്ത് എണ്ണവില ഉയര്‍ന്നു.

ശനിയാഴ്ച സംസ്ഥാനത്ത് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില.

ഈ മാസം മാത്രം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കാര്യമായ വര്‍ധനവ് ഇല്ലാതിരിക്കുമ്പോഴും രാജ്യത്ത് വിലവര്‍ധിക്കുകയാണ്.

പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേ ന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. കേരളത്തില്‍ പെട്രോള്‍ വില്‍പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്‍കണം.

Read more topics: Fuel, Price, Petrol, diesel
English summary
Fuel Price Hike: Petrol price hiked again by 40 paise, diesel by 46 paise
topbanner

More News from this section

Subscribe by Email