Thursday November 15th, 2018 - 8:18:am
topbanner

കോണ്‍ഗ്രസ് പ്രധാന മന്ത്രിമാര്‍ വിദേശ ഇന്ത്യക്കാരെ പരിഗണിച്ചില്ല ; സുഷമ സ്വരാജ്

suji
കോണ്‍ഗ്രസ് പ്രധാന മന്ത്രിമാര്‍ വിദേശ ഇന്ത്യക്കാരെ പരിഗണിച്ചില്ല ; സുഷമ സ്വരാജ്

ജവഹര്‍ലാല്‍ നെഹ്രു മുതല്‍ മന്‍മോഹന്‍സിംഗ് വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ കോണ്‍ഗ്രസ് നേതാക്കളെല്ലാവരും തന്നെ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിജയിച്ചെന്നും അവര്‍ പറഞ്ഞു.

കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ വ്യാഴാഴ്ച ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുഷമ. മോദി സര്‍ക്കാര്‍ മുമ്പില്ലാത്ത വിധം വിദേശ ഇന്ത്യക്കാരുടെ കാര്യങ്ങള്‍ പരിഗണിക്കാറുണ്ടെന്നും 24 മണിക്കൂറും വിദേശ മന്ത്രാലയത്തിന്റെ സേവനം ഉറപ്പുവരുത്താറുണ്ടെന്നും സുഷമ വ്യക്തമാക്കി.

കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിലാണ് സുഷമ. വിദേശകാര്യമന്ത്രി എന്ന നിലയില്‍ ആദ്യമായാണ് സുഷമ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.

Read more topics: congress, modi, sushama
English summary
from nehru to manmohan singh none addressed nris like pm modis govt says sushma swaraj
topbanner

More News from this section

Subscribe by Email