Saturday September 22nd, 2018 - 10:35:pm
topbanner

കാമ്പസിലെത്തുന്ന നവാഗതരില്‍ 95% പേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍

NewsDesk
കാമ്പസിലെത്തുന്ന നവാഗതരില്‍ 95% പേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍

മുംബൈ: ഐഐടി മുംബൈയുടെ സ്റ്റുന്റ് ന്യൂസ്‌പേപ്പര്‍ ഇന്‍സൈറ്റ് നടത്തിയ സര്‍വേയില്‍ ക്യാമ്പസിലെത്തുന്ന നവാഗതരില്‍ 95ശതമാനം പേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവരാണെന്ന് കണ്ടെത്തി.

ഐഐടിയില്‍ ചേരുന്നതിന് മുമ്പുള്ള വിദ്യാര്‍ഥികളുടെ പശ്ചാത്തലമാണ് സര്‍വേയിലൂടെ അന്വേഷിച്ചത്. പലതരം വിഷയങ്ങളിലും ചോദ്യങ്ങളുമായിട്ടായിരുന്നു സര്‍വേ. ഐഐടിയില്‍ ചേരുന്നതിന് മുമ്പുള്ള രാഷ്ട്രീയം, മതം, വിശ്വാസം, പ്രണയം, എന്നിങ്ങനെ പല ചോദ്യങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സര്‍വേയില്‍ പങ്കെടുത്ത മുപ്പതു ശതമാനം പേര്‍ക്കും പ്രണയബന്ധമുണ്ടെന്ന് പറയുന്നു. 75 ശതമാനം പേര്‍ക്കും സ്വവര്‍ഗാനുരാഗമെന്ന ആശയത്തെയും അത്തരം വിവാഹങ്ങളെയും അനുകൂലിക്കുന്നവരാണ്.

അറുപതു ശതമാനം പേരും മതപരമായ രീതികളില്‍ വിശ്വസിക്കാത്തവരാണ്. 30ശതമാനം പേര്‍ കുറച്ചൊക്കെ വിശ്വസിക്കുന്നവരും. എന്നാല്‍ ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍, പതിനെട്ട് ശതമാനം പേരും നിരീശ്വരവാദികളും 35 ശതമാനം ആജ്ഞേയവാദികളും 47 ദൈവവിശ്വാസികളുമാണെന്നാണ് സര്‍വേ പറയുന്നത്.

ഫേസ്ബുക്ക് ഒന്നരമണിക്കൂറോളം ഉപയോഗിക്കുന്നവരാണ് മിക്കവരും. ഫേസ്ബുക്ക് ഉപയോഗക്കാത്തവരുടെ ശതമാനം 37 നിന്നും ആറായി കുറഞ്ഞിട്ടുണ്ടെന്നും പറയുന്നു.

കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച സര്‍വേയുടെ ഫലം കഴിഞ്ഞദിവസമാണ് പ്രസിദ്ധീകരിച്ചത്. ഹാര്‍വാഡ് ക്രിംസണ്‍ ഫ്രഷ്‌മെന്‍ സര്‍വേയില്‍ നിന്നും പ്രചോദനം കൊണ്ടാണ് ക്യാമ്പസിലെത്തുന്ന നവാഗതരുടെ സര്‍വേ എടുക്കാന്‍ ഇന്‍സൈറ്റ് തീരുമാനിച്ചത്. വരുന്ന ബാച്ചിന്റെ വിശ്വാസങ്ങളെയും ജീവിതരീതിയെ കുറിച്ചും സര്‍വേയില്‍ പറയുന്നുണ്ട്.

മെറിന്‍ ജോസഫിന്റെ പേരില്‍ ഗള്‍ഫുകാരില്‍ നിന്നും പണം തട്ടി; ഒരാള്‍ അറസ്റ്റില്‍

വര്‍ക്കല; നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ബലാത്സംഗം; കാമുകനുവേണ്ടി തെരച്ചില്‍

 

Read more topics: IIT, Bombay, survey, sex, homosexuality
English summary
IIT-Bombay survey: 95% freshers never had sex, 75% have no problem with homosexuality
topbanner

More News from this section

Subscribe by Email