topbanner
Wednesday February 21st, 2018 - 2:38:pm
topbanner
Breaking News

യെമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് യുഎഇയുടെ നാല് സൈനികര്‍ക്ക് വീരമൃത്യു

Anju N C
യെമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് യുഎഇയുടെ നാല് സൈനികര്‍ക്ക് വീരമൃത്യു

ദുബായ്: യെമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് യുഎഇയുടെ നാല് സൈനികര്‍ മരിച്ചു. യെമനിലെ ഷബാ ഗവര്‍ണറെറ്റില്‍ തിവ് പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് അപകടം ഉണ്ടായത്.

ക്യാപ്റ്റന്‍ അഹമ്മദ് ഖലീഫ അല്‍ ബ്ലെഷി, ഫസ്റ്റ് ലഫ്റ്റനണ്ട് പൈലറ്റ് ജാസിം സാലെ അല്‍ സാബി, വാറണ്ട് ഓഫീസര്‍മാരായ സമീര്‍ മുഹമ്മദ് മുറാദ് അബൂബക്കര്‍, മുഹമ്മദ് സയീസ് അല്‍ ഹസ്സനി എന്നീ ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

നാല് സൈനികരുടെയും മൃതദേഹം യുഎഇയില്‍ എത്തിച്ച് ഖബറടക്കി. സാങ്കേതിക തകരാര്‍ മൂലമാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായതെന്ന് യുഎഇ സായുധസേന ജനറല്‍ കമാന്‍ഡര്‍ അറിയിച്ചു.

English summary
four uae soldiers killed in helicopter crash in yeman
topbanner

More News from this section

Subscribe by Email