Friday November 16th, 2018 - 8:10:pm
topbanner

പശുവിന്റെ പേരില്‍ വീണ്ടും അക്രമം; ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്

NewsDesk
പശുവിന്റെ പേരില്‍ വീണ്ടും അക്രമം; ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്

ഭോപ്പാല്‍: പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനുശേഷവും പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം തുടരുന്നു. പശു കടത്ത് ആരോപിച്ച് നാല് യുവാക്കളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലെ ഗ്രാമപ്രദേശത്താണ് സംഭവം. പശു കടത്ത് ആരോപിക്കപ്പെട്ട യുവാക്കളെ പിന്നീട് പോലീസ് അറസ്റ്റു. സംഭവം വിവാദമായതോടെ ഇവരെ ഉപദ്രവിച്ച നാട്ടുകാര്‍ ഒളിവിലാണ്.

പ്രദേശവാസികള്‍ യുവാക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് പോലീസ് നാട്ടുകാരില്‍ ചിലര്‍ക്കെതിരെ കേസെടുത്തു. ഗ്രാമത്തിലെ ജനങ്ങളുടെ മുമ്പില്‍ വെച്ച് യുവാക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇതേ തുടര്‍ന്ന് ശ്യാം മനാക്, സുന്ദര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് ഓഫീസര്‍ പ്രേം സിംഗ് താക്കുര്‍ അറിയിച്ചു.

പശു കടത്ത് ആരോപിക്കപ്പെട്ട യുവാക്കള്‍ മധ്യപ്രദേശിലെ രഹട്ഗാവ് ജില്ലക്കാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Read more topics: cow, smuggling, Madhya Pradesh
English summary
Four persons beaten up on suspicion of cow smuggling in Madhya Pradesh
topbanner

More News from this section

Subscribe by Email