Tuesday November 13th, 2018 - 6:07:am
topbanner

കശ്മീരില്‍ പാക് വെടിവയ്പ്പ്; നാലു ജവാന്മാര്‍ക്ക് വീരമൃത്യു

Jikku Joseph
കശ്മീരില്‍ പാക് വെടിവയ്പ്പ്; നാലു ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക്ക് വെടിവയ്പ്പില്‍ അതിര്‍ത്തി രക്ഷാസേനയിലെ നാലു ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഇവരില്‍ ഒരാള്‍ ബി.എസ്.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റാണ്. മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. രാംഗഡ് സെക്ടറില്‍ ഇന്നലെ രാത്രി പാക്കിസ്താന്‍ റേഞ്ചേഴ്‌സ് യാതൊരു പ്രകോപനങ്ങളും കൂടാതെ വെടിവയ്പ്പു നടത്തിയെന്നും നാലു ജവാന്മാര്‍ കൊല്ലപ്പെട്ടുവെന്നും ബി.എസ്.എഫ് ഐജി റാം അവ്താര്‍ പറഞ്ഞു.

ഇന്നലെ രാത്രി 10.30 ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇത് പുലര്‍ച്ചെ നാല് മണി വരെ നീളുകയായിരുന്നു. അതിര്‍ത്തി സുരക്ഷാ സേനയിലെ സബ് ഇന്‍സ്പക്ടര്‍മാരായ രാജ്നീഷ് കുമാര്‍, എഎസ്ഐ രാം നിവാസ്, എഎസ്ഐ ജതീന്ദര്‍ സിങ്ങ്, കോണ്‍സ്റ്റബിള്‍ ഹാന്‍സ് രാജ് എന്നിവരാണ് വീരമൃത്യ വരിച്ചത്. പരിക്കേറ്റവരെ ജമ്മുവിലുള്ള സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റംസാന്‍ പ്രമാണിച്ച് രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് പാക്കിസ്താന്‍ റേഞ്ചേഴ്സും ബി.എസ്.എഫും തമ്മില്‍ തീരുമാനിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന രണ്ടാമത്തെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ഈ മാസം മൂന്നിനുണ്ടായ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ ബാബാ ചാംലിയാല്‍ ഉര്‍സ് ആഘോഷം നടക്കാനിരിക്കെയാണ് പാക്ക് വെടിവയ്പ്പ് ഉണ്ടായത്. എല്ലാ വര്‍ഷവും പാകിസ്താന്‍ ഈ ആഘോങ്ങള്‍ തടസപ്പെടുത്തുവാന്‍ ശ്രമിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 26-നാണ് ആഘോഷം നടക്കുന്നത്. സംഭവത്തില്‍ ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് അനുശോചനം രേഖപ്പെടുത്തി.

 

English summary
four bsf personnel killed in ceasefire violation by pakistan in jammu and kashmir
topbanner

More News from this section

Subscribe by Email