Friday September 20th, 2019 - 12:39:am
topbanner
Breaking News
jeevanam

ദേശീയ സഹ സുരക്ഷാ ഉപദേഷ്ടാവായി രജീന്ദര്‍ ഖന്നയെ നിയമിച്ചു

Jikku Joseph
ദേശീയ സഹ സുരക്ഷാ ഉപദേഷ്ടാവായി രജീന്ദര്‍ ഖന്നയെ നിയമിച്ചു

ന്യൂഡല്‍ഹി: ദേശീയ സഹ സുരക്ഷാ ഉപദേഷ്ടാവായി രജീന്ദര്‍ ഖന്നയെ സര്‍ക്കാര്‍ നിയമിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ മേധാവിയാണ് രജീന്ദര്‍ ഖന്ന. അരവിന്ദ് ഗുപ്ത സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് രജീന്ദര്‍ ഖന്നയുടെ നിയമനം.

2014 ഡിസംബര്‍ മുതല്‍ രണ്ട് വര്‍ഷക്കാലം അദ്ദേഹം റോയുടെ തലവനായിരുന്നു. 2016-ലാണ് റോയുടെ മേധാവി സ്ഥാനത്തു നിന്നും രജീന്ദര്‍ ഖന്ന വിരമിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ഭീകരവാദ വിരുദ്ധ വിദഗ്ദ്ധനായാണ് ഖന്ന അറിയപ്പെടുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമനകാര്യങ്ങള്‍ക്കുള്ള കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്.

Viral News

English summary
former raw chief rajinder khanna appointed deputy national security adviser
topbanner

More News from this section

Subscribe by Email