Friday September 21st, 2018 - 4:16:pm
topbanner
Breaking News

അതിര്‍ത്തിമേഖലകളിലേക്കും വിദേശസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം

akhila
അതിര്‍ത്തിമേഖലകളിലേക്കും വിദേശസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിമേഖലകളിലേക്കും വിദേശസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. അരുണാചല്‍പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തിപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ നിലവില്‍ വിദേശ സഞ്ചാരികള്‍ക്കു പ്രത്യേക പെര്‍മിറ്റ് എടുക്കണം.

ഈ വ്യവസ്ഥയിലാണ് മാറ്റം വരുത്തിക്കൊണ്ട് പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ടൂറിസം മന്ത്രാലയം ശുപാര്‍ശ ചെയ്തത്. വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ വിദേശസഞ്ചാരികള്‍ക്കു പ്രവേശനം അനുവദിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിലപാടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ മേഖലയിലെ കുറേ പ്രദേശങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരുന്നു.

ദേശീയ സുരക്ഷയെകൂടി സംബന്ധിക്കുന്ന വിഷയമായതിനാല്‍ ഇതില്‍ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ തീരുമാനം നിര്‍ണായകമാകും. കൂടാതെ സംസ്ഥാനങ്ങളുടെ അഭിപ്രായവും തേടും. ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ അതിര്‍ത്തിമേഖലകളിലുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചും പരിഗണനയിലുണ്ടെന്നു മന്ത്രി കണ്ണന്താനം പറഞ്ഞു.

Read more topics: tourist, entry, to border
English summary
foreign tourist entry to border states recommended
topbanner

More News from this section

Subscribe by Email