Saturday December 15th, 2018 - 6:09:am
topbanner

പ്രളയത്തില്‍ മുങ്ങി വടക്കെ ഇന്ത്യ; പഞ്ചാബില്‍ റെഡ് അലേര്‍ട്ട്

JB
 പ്രളയത്തില്‍ മുങ്ങി വടക്കെ ഇന്ത്യ; പഞ്ചാബില്‍ റെഡ് അലേര്‍ട്ട്

ന്യൂഡല്‍ഹി: വടക്കെ ഇന്ത്യയില്‍ കാലവര്‍ഷം ശക്തമാകുന്നു. ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ജമ്മു-കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. മഴ ശക്തിപ്രാപിച്ചതോടെ പഞ്ചാബില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ല ഭരണകൂടങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

ഹിമാചല്‍ പ്രദേശിലും പ്രളയത്തിന് സമാനമായ സ്ഥിതിയാണുള്ളത്. ഇത് മുന്‍നിര്‍ത്തി കുളു ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും സൈന്യത്തോടും തയ്യാറെടുപ്പുകള്‍ ആരംഭിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴ കനത്തത് തിരിച്ചടിയായത് കര്‍ഷകര്‍ക്കാണ്. ഈ മാസം അവസാനത്തോടെ വിളവെടുപ്പിനായി കാത്തിരുന്ന പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. സെപ്റ്റംബര്‍ 22 വരെ 391സെന്റി മീറ്റര്‍ പെയ്ത മഴ എന്നാല്‍ ശനിയാഴ്ചയോടെ 442 സെന്റി മീറ്ററിലേക്ക് ഉയരുകയായിരുന്നു. മഴയോടൊപ്പം മഞ്ഞ് വീഴ്ചയും ജമ്മു-കാശ്മീരിലെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.

 

English summary
flood affected for north india
topbanner

More News from this section

Subscribe by Email