Saturday April 20th, 2019 - 6:24:am
topbanner
topbanner

ഇനി വിമാനം പുറപ്പെടാന്‍ വൈകിയാൽ 10,000 രൂപ നഷ്ടപരിഹാരം

NewsDesk
ഇനി വിമാനം പുറപ്പെടാന്‍ വൈകിയാൽ 10,000 രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ഇനി വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്കു വന്‍തുക നഷ്ടപരിഹാരം. ഇനി മുതല്‍ വിമാനം റദ്ദാക്കിയാല്‍ കമ്പനികള്‍ യാത്രക്കാര്‍ക്കു വന്‍ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ നിബന്ധന കൊണ്ടുവന്നത്. വിമാനം പുറപ്പെടാന്‍ രണ്ടു മണിക്കൂറിലധികം വൈകുകയോ, യാത്രക്കാരന് വിമാനത്തില്‍ പ്രവേശനം നിഷേധിക്കുകയോ ചെയ്താലും നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും ഡിജിസിഎ നിര്‍ദേശത്തില്‍ പറയുന്നു.

യാത്ര നിഷേധിച്ചാല്‍ 20,000 രൂപയും വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 10,000 രൂപയോ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ വിമാനം റദ്ദാക്കുന്നിതിനും യാത്ര നിഷേധിക്കുന്നതിനും പരമാവധി 4,000 രൂപ വരെയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.

ബിയര്‍ വാങ്ങാനെത്തിയ സീരിയല്‍ നടിമാരുടെ പരാക്രമം അറസ്റ്റില്‍ കലാശിച്

വിദ്യാര്‍ഥിനിയുടെ പീഡന പരാതി; കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ആയിരം പേര്‍ക്ക് വീടുമായി ദിലീപ്: മഞ്ജുവാര്യർ നാടകവുമായി സ്‌റ്റേജിലേക്ക്

English summary
flight late or cancellation compensation amount increase
topbanner

More News from this section

Subscribe by Email