Monday December 17th, 2018 - 6:35:pm
topbanner

പക്ഷി മുട്ട പൊട്ടിച്ചതിന് ശിക്ഷയായി അഞ്ചു വയസ്സുകാരിയെ പുറത്തു നിര്‍ത്തിയത് 11 ദിവസം

suji
പക്ഷി മുട്ട പൊട്ടിച്ചതിന് ശിക്ഷയായി അഞ്ചു വയസ്സുകാരിയെ പുറത്തു നിര്‍ത്തിയത് 11 ദിവസം

പക്ഷിമുട്ട പൊട്ടിച്ചതിന് ശിക്ഷയായി അഞ്ചുവയസ്സുകാരിയെ 11 ദിവസം വീടിന് പുറത്തു നിര്‍ത്തി. സംഭലത്തില്‍ ഗ്രാമ തലവന്മാര്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി രാജസ്ഥാന്‍ ബാലാവകാശ സമിതി. ഹിന്ദോളി ഗ്രാമത്തിലാണ് സംഭവം. ജൂലൈ 2ന് ആദ്യമായി സ്‌കൂളിലെത്തിയ കുട്ടി പാലുവാങ്ങാന്‍ വരിനില്‍ക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി അബദ്ധത്തില്‍ പക്ഷിമുട്ട പൊട്ടിച്ചത്. സംഭവം ഗ്രാമതലവന്മാരുടെ അരികിലെത്തി.

ആദ്യം കുട്ടിയുടെ അച്ഛനോട് മദ്യവും ലഘു ഭക്ഷണവും നല്‍കാനും വായ്പയായി എടുത്ത 1500 രൂപ തിരിച്ചു നല്‍കാനും ഗ്രാമതലവന്‍ ആവശ്യപ്പെട്ടു. ഇതിന് സാധിക്കാത്തതിനാല്‍ കുട്ടിയെ വീട്ടില്‍ നിന്ന് 11 ദിവസത്തേക്ക് പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചു. കടുത്ത ചൂടില്‍ കയറുകട്ടിലിലാണ് 11 ദിവസം കുട്ടി കഴിച്ചു കൂട്ടിയത്. ഈ ദിവസങ്ങളില്‍ എല്ലാവരും തൊട്ടുകൂടാത്തവളെ പോലെ പെരുമാറി. അമ്മയ്ക്ക് ആശ്ലേഷിക്കാന്‍ പോലും അനുവാദം നല്‍കിയില്ല. ഇവരുടെ വീട്ടില്‍ നിന്ന് വെള്ളം കുടിക്കരുതെന്നും കുട്ടിയുടെ ഗര്‍ഭിണിയായ അമ്മയുടെ പ്രസവമെടുക്കാന്‍ ആരും പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. 11 ദിവസം കഴിഞ്ഞ് ഗംഗാ സ്‌നാനം ചെയ്യാനും നിര്‍ദ്ദേശം നല്‍കി.

സംഭവത്തില്‍ ഗ്രാമതലവന്മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബാലാവകാശ സമിതി അദ്ധ്യക്ഷന്‍ നിര്‍ദ്ദേശിച്ചു. പ്രാകൃതമായ ഇത്തരം നടപടികള്‍ക്കെതിരെ ഗ്രാമങ്ങളില്‍ ബോധവത്കരണം വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

English summary
five year old girl banned from entering house for 11 days by village heads
topbanner

More News from this section

Subscribe by Email