topbanner
Thursday March 2nd, 2017 - 1:28:am
topbanner

ബെംഗളുരുവില്‍ യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; വാഹനം കണ്ടെടുത്തു

NewsDesk
ബെംഗളുരുവില്‍ യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; വാഹനം കണ്ടെടുത്തു

ബെംഗളുരു: പുതുവര്‍ഷരാവില്‍ ഈസ്റ്റ് ബെംഗളുരുവിലെ തെരുവില്‍ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് പ്രതികള്‍ വലയിലായത്. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി ഒന്നിനു വെളുപ്പിന് 2.30ന് യുവതിയുടെ വീടിനുസമീപമായിരുന്നു സംഭവം.

സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ എതിരേ വന്ന യുവതിയെ കണ്ടു യുടേണ്‍ എടുത്തു തിരിച്ചെത്തി വാഹനം ഒതുക്കിയശേഷം കടന്നുപിടിക്കുകയായിരുന്നു. റെസിഡന്‍ഷല്‍ കെട്ടിടത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പ്രതികളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചത്. യുവതിയെ കടന്നുപിടിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

Read more topics: arrest, Bengaluru, sex
English summary
Five arrested in connection with Bengaluru sex assaults
topbanner topbanner

More News from this section

Subscribe by Email