Thursday June 20th, 2019 - 7:39:pm
topbanner
topbanner

ലോകത്തിലെ ഏറ്റവും ചെറിയ വോട്ടര്‍ ഒന്നാം ഘട്ടത്തില്‍ വോട്ട് ചെയ്തു

RA
ലോകത്തിലെ ഏറ്റവും ചെറിയ വോട്ടര്‍ ഒന്നാം ഘട്ടത്തില്‍ വോട്ട് ചെയ്തു

നാഗ്പൂര്‍: എല്ലാവരോടും വോട്ടുചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആദ്യം വോട്ട്, ശേഷം ബാക്കി കാര്യങ്ങളെന്ന് ഏറ്റവും വലിപ്പം കുറഞ്ഞ വനിതയായ ജ്യോതി ആംഗേ. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പറയുകയായിരുന്നു ജ്യോതി.

നാഗ്പൂരിലെ പോളിംഗ് ബൂത്തിലെത്തിയാണ് ജ്യോതി വോട്ട് ചെയ്തത്. വോട്ട് എന്ന തലക്കെട്ടോടെ മൂന്ന് ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ജ്യോതി പങ്കുവെച്ചിരിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡും മഷി പുരണ്ട വിരലും ഉയര്‍ത്തിക്കാട്ടിയാണ് ജ്യോതി ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ വനിതയാണ് ജ്യോതി ആംഗേ.

2011ലാണ് ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിയായ ജ്യോതി സ്വന്തമാക്കിയത്. ഇരുപത്തിയഞ്ച് കാരി ജ്യോതിക്ക് 62.8 സെന്‍റീമീറ്റര്‍ ഉയരമാണുള്ളത്.

Read more topics: votting, jothi ange,facebookpost
English summary
votting jothi ange
topbanner

More News from this section

Subscribe by Email