Wednesday September 26th, 2018 - 2:45:pm
topbanner

തര്‍ക്കം അവസാനിച്ചു;. കര്‍ണാടകത്തില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്

Jikku Joseph
തര്‍ക്കം അവസാനിച്ചു;. കര്‍ണാടകത്തില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്

ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്. ഉച്ചക്ക് രാജ്ഭവനില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ പട്ടിക ഇരുപാര്‍ട്ടികളും ഇതുവരെ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. ജെഡിഎസിലാണ് തര്‍ക്കം രൂക്ഷം. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്.

ഊര്‍ജം, പൊതുമരാമത്ത് വകുപ്പുകള്‍ വേണമെന്ന എച്ച് ഡി രേവണ്ണയുടെ നിലപാടും കുമാരസ്വാമിക്ക് തലവേദനയാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാണ് മന്ത്രിമാരെ നിശ്ചയിച്ചത്.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി.പരമേശ്വര, ദിനേശ് ഗുഡു റാവു, ഡി.കെ ശിവകുമാര്‍, കെ.സി വേണുിഗോപാല്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കര്‍ണാടകയിലെ റിസോര്‍ട്ട് രാഷ്ട്രീയത്തിന് നേതൃത്വം നല്‍കിയ ഡി.കെ ശിവകുമാറിന് മന്ത്രിസഭയില്‍ നിര്‍ണായക സ്ഥാനം നല്‍കും. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പു കൂടെ ലക്ഷ്യമിട്ടാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നീക്കം.

ബി.എസ്.പി എംഎല്‍എയ്ക്കും മന്ത്രിസ്ഥാനം നല്‍കും. തങ്ങളുടെ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യകക്ഷിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് ജെഡിഎസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലി പറഞ്ഞു. മായാവതിയുടെ അടുപ്പക്കാരനായ സതീഷ് ചന്ദ്ര മിശ്ര മന്ത്രിസഭാ വിപുലീകരണ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. ആദ്യമായിട്ടാണ് ഉത്തര്‍പ്രദേശിനു പുറത്ത് ബി.എസ്.പി ഒരു സര്‍ക്കാരിന്റെ ഭാഗമാകുന്നത്.

English summary
first phase of karnataka cabinet expansion today
topbanner

More News from this section

Subscribe by Email