Monday December 17th, 2018 - 9:08:pm
topbanner

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

Jikku Joseph
പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസില്‍ തീപിടിത്തം. റയിസാന ഹില്‍സിലെ സൗത്ത് ബ്ലോക്കിലെ രണ്ടാം നിലയിലെ 242-ാം നമ്പര്‍ മുറിയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 3.35ഓടെയാണ് അഗ്നിബാധയുണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

10 യൂണിറ്റ് അഗ്നിശമന വാഹനങ്ങള്‍ എത്തി 20 മിനിട്ടുകൊണ്ട് തീയണച്ചു. പരിക്കുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുറിക്കുള്ളിലെ കംപ്യൂട്ടറിന്റെ യുപിഎസില്‍ നിന്നുമാണ് തീപടര്‍ന്നതെന്ന് കരുതുന്നു. സെക്ഷന്‍ ഓഫീസറുടെ ഓഫീസ് ആണിത്.

English summary
fire breaks out at prime minister narendra modi's office, situation now under control
topbanner

More News from this section

Subscribe by Email