Wednesday September 19th, 2018 - 1:39:am
topbanner
Breaking News

തേനി കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി; ഏഴുപേര്‍ പൊള്ളലേറ്റ് കാട്ടില്‍ കുടുങ്ങി

NewsDesk
തേനി കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി; ഏഴുപേര്‍ പൊള്ളലേറ്റ് കാട്ടില്‍ കുടുങ്ങി

കുമളി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. ഏഴുപേര്‍ കാട്ടില്‍ കുടുങ്ങി.

ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയവരില്‍ കോട്ടയം പാലാ സ്വദേശിയും ഉണ്ടെന്നാണ് സൂചന.

വനത്തില്‍ കുടുങ്ങിയ പലരുടെയും നില പൊള്ളലേറ്റ് അതീവ ഗുരുതരമാണ്. 80% വരെ പൊള്ളലേറ്റവരാണു കാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. ഇതോടെ മരണസഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. കുടങ്ങിക്കിടക്കുന്നവരില്‍ വനിതകളുമുണ്ട്. ആകെ 21 പേരെ രക്ഷപ്പെടുത്തി. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മീശപ്പുലിമലയില്‍ നിന്നും ഇറങ്ങി കുരങ്ങിണി മലയുടെ താഴ്വാരത്തെത്തിയതോടെയാണ് തീ പടര്‍ന്നത്.

സംഘാംഗങ്ങളില്‍ ഒരാള്‍ വലിച്ചെറിഞ്ഞ സിഗററ്റു കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നത്. അഞ്ചടിയോളം ഉയരമുള്ള പുല്ലിന് തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കും പടര്‍ന്നു. ഉണങ്ങിയ പുല്ലായിരുന്നതും കാറ്റടിച്ചതും തീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. തീ പടര്‍ന്ന ശേഷമാണ് ഗ്രാമവാസികള്‍ പോലും അറിഞ്ഞത്. സമീപത്തെ തേയിലത്തോട്ടത്തില്‍നിന്നും മറ്റുമെത്തിയ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പരുക്കേറ്റവരെ കലക്ടറും മന്ത്രിമാരും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേല്‍ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഉപമുഖ്യമന്ത്രി ചര്‍ച്ച നടത്തി.

Read more topics: fire, Tamil Nadu
English summary
eight ‘dead’ as fire breaks out in Tamil Nadu forest, IAF flown in for rescue operations
topbanner

More News from this section

Subscribe by Email