Wednesday September 26th, 2018 - 5:29:am
topbanner

ഒടുവില്‍ ധനമന്ത്രി തുറന്നു പറഞ്ഞു; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു

sadu prakash
ഒടുവില്‍ ധനമന്ത്രി തുറന്നു പറഞ്ഞു; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുണ്ടായിട്ടുണ്ടെന്ന് ഒടുവില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുറന്നു പറഞ്ഞു. ലോക്‌സഭയിലാണ് ധനമന്ത്രിയുടെ തുറന്നു പറച്ചില്‍. 2016-17 വര്‍ഷത്തില്‍ ആഭ്യന്തര സേവന ഉത്പന്നങ്ങളുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ധനനമന്ത്രി തുറന്നു പറയുകയായിരിന്നു.

മുന്‍ വര്‍ഷം എട്ടു ശതമാനമായിരുന്ന ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 2016-17 വര്‍ഷത്തില്‍ 7.1 ശതമാനമായാണ് കുറഞ്ഞതെന്നാണ് അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ട് നിരോധനത്തെയും ജി.എസ്.ടിയേയും ഇതിന്റെ കാരണത്തില്‍ ഉള്‍പ്പെടുത്തിയില്ല്. ആന്തരികവും ബാഹ്യവുമായ അനവധി കാരണങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലുണ്ടെന്നാണ് ജെയ്റ്റിലുടെ വാദം.

സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മാന്ദ്യം രാജ്യത്തെ വ്യാവസായിക, സേവന മേഖലകളിലും പ്രതിഫലിച്ചു. അതേസമയം സാമ്പത്തിക വളര്‍ച്ചയെ പഴയതോതിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ധനമന്ത്രി പറഞ്ഞു. ലോക്സഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുയാണ്. ഇതില്‍ നിന്നും കരകയറാന്‍ വേണ്ടി 50000 കോടി രൂപ കടെമടുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിനു മുന്നോടിയായാണ് ധനമന്ത്രിയുടെ തുറന്നു പറച്ചില്‍.

 

English summary
finance minister Arun Jeitly admitted that India's economic growth slow down
topbanner

More News from this section

Subscribe by Email