Monday September 24th, 2018 - 9:18:am
topbanner

ബാങ്ക് അയച്ച ഗുണ്ടകളെ തടയുന്നതിനിടെ പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു; മരിച്ചയാള്‍ക്കെതിരെ വാഹനം കേടുവരുത്തിയതിന് കേസും?

suji
ബാങ്ക് അയച്ച ഗുണ്ടകളെ തടയുന്നതിനിടെ പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു; മരിച്ചയാള്‍ക്കെതിരെ വാഹനം കേടുവരുത്തിയതിന് കേസും?

കൊല്ലപ്പെട്ട ആള്‍ക്കെതിരെ വാഹനം കേടാക്കിയതിന് കേസെടുത്ത് ശക്തി തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാട് പോലീസ്. ബാങ്കില്‍ നിന്നും ലോണെടുത്ത് ട്രാക്ടര്‍ വാങ്ങിയ കര്‍ഷകനാണ് ഗുണ്ടകളുമായുള്ള പ്രശ്‌നത്തിനിടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. തിരുവണ്ണാമലൈ ബോന്തായി ഗ്രാമത്തിലെ ജ്ഞാനശേഖരനാണ് ജീവന്‍ നഷ്ടമായതിന് പുറമെ കേസും നേരിടുന്നത്!                                                                                                                                                                              
ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് ഗുണ്ടകള്‍ ട്രാക്ടര്‍ പിടിച്ചെടുക്കാന്‍ എത്തിയത്. ബാങ്കിന്റെ ആളുകളാണെന്ന് തെളിയിക്കാന്‍ ഐഡി കാര്‍ഡ് കാണിക്കാന്‍ ജ്ഞാനശേഖരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഐഡി കാര്‍ഡ് ഇല്ലാത്ത ഗുണ്ടകള്‍ ട്രാക്ടര്‍ കൊണ്ടുപോകുന്നത് ജ്ഞാനശേഖരനും, മകനും തടഞ്ഞു. ഇതോടെ തര്‍ക്കവും, തല്ലുമായി. ഇതിനിടെ ഗുരുതരമായി പരുക്കേറ്റ് നിലത്തുവീണ കര്‍ഷകന്‍ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.                                                        
ട്രാക്ടര്‍ പിടിച്ചെടുക്കാനെത്തിയ ഗുണ്ടകളുടെ ടുവീലറുകള്‍ കേടുവരുത്തിയെന്ന പരാതിയില്‍ മരിച്ച ജ്ഞാനശേഖരനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. 4.80 ലക്ഷം രൂപ ലോണെടുത്തതില്‍ 1.50 ലക്ഷം രൂപയാണ് ഇദ്ദേഹം തിരിച്ചടച്ചത്. ലോണ്‍ തിരിച്ചടയ്ക്കാന്‍ നിരന്തരം ബാങ്ക് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ കര്‍ഷകന്‍ മരിച്ചത്.

 

Read more topics: bank,farmer
English summary
fermer died in tamilnadu
topbanner

More News from this section

Subscribe by Email