Wednesday September 26th, 2018 - 8:50:pm
topbanner

നാലു വയസ്സുള്ള മകളെ ബലി കൊടുത്ത് ഒരച്ഛന്‍ ; റംസാന്‍ മാസത്തില്‍ കൂടുതല്‍ അനുഗ്രഹം അള്ളാഹുവില്‍ നിന്ന് കിട്ടാന്‍ വേണ്ടിയെന്ന് !!

suji
നാലു വയസ്സുള്ള മകളെ ബലി കൊടുത്ത് ഒരച്ഛന്‍ ; റംസാന്‍ മാസത്തില്‍ കൂടുതല്‍ അനുഗ്രഹം അള്ളാഹുവില്‍ നിന്ന് കിട്ടാന്‍ വേണ്ടിയെന്ന് !!

റംദാന്‍ മാസത്തില്‍ അള്ളാഹുവിനെ പ്രീതിപ്പെടുത്താന്‍ നാലു വയസ്സുകാരിയായ സ്വന്തം മകളെ ബലി കൊടുത്ത അച്ഛന്‍ പിടിയില്‍. നവാബ് അലിയെന്ന ജോധ്പൂര്‍ സ്വദേശിയാണ് മൂത്ത മകന്‍ റിസ്വാനയെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ അള്ളാഹുവിന്റെ അനുഗ്രഹം റംസാന്‍ മാസത്തില്‍ കൂടുതലായി കിട്ടാനാണ് കൊല നടത്തിയതെന്ന് പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം വെളുപ്പിനെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് മരിച്ച നിലയില്‍ കുഞ്ഞിനെ വീടിനുള്ളില്‍ തന്നെ കണ്ടെത്തുകയായിരുന്നു. അലിയും ഭാര്യയും രണ്ടു പെണ്‍മക്കളും വീടിന്റെ മുകള്‍ നിലയിലാണ് ഉറങ്ങുന്നത്. വെളുപ്പിനെ റിസ്വാസനയെ കാണാനില്ലെന്നറിഞ്ഞ് ഭാര്യ തിരക്കി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. രാത്രി കുഞ്ഞിനെയുമായി താഴെ വന്ന ഇയാള്‍ അള്ളായുടെ അനുഗ്രഹം കിട്ടാന്‍ പ്രാര്‍ത്ഥിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് കുട്ടിയെ മടിയിലിരുത്തി. ഖുറാന്‍ വചനങ്ങളും പ്രാര്‍ത്ഥനയും ഉരുവിട്ട ശേഷം മൂര്‍ച്ചയേറിയ കത്തി കഴുത്തില്‍ കുത്തിറിക്കി കൊല്ലുകയായിരുന്നു. ശേഷം ഭാര്യയും ഇളയ മകള്‍ക്കൊപ്പം കിടന്നുറങ്ങി.

അലിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ദിവസം രാവിലെ മകളുമായി അലി മാര്‍ക്കറ്റില്‍ പോയി നിറയെ പലഹാരങ്ങള്‍ വാങ്ങി നല്‍കി. നിന്നെ അള്ളാ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു.ശേഷം ക്രൂരമായി ഇല്ലാതാക്കുകയായിരുന്നു.

 

Read more topics: father ,kill, ramzan
English summary
father kills daughter in the month of ramzan to please allah
topbanner

More News from this section

Subscribe by Email