Tuesday September 25th, 2018 - 2:39:pm
topbanner

മോമോസ് വേണമെന്ന് പറഞ്ഞ് കരഞ്ഞ മകനെ പിതാവ് കനാലില്‍ എറിഞ്ഞ് കൊലപ്പെടുത്തി

suji
മോമോസ് വേണമെന്ന് പറഞ്ഞ് കരഞ്ഞ മകനെ പിതാവ് കനാലില്‍ എറിഞ്ഞ് കൊലപ്പെടുത്തി

മോമോസ് വേണമെന്നു പറഞ്ഞ് കരഞ്ഞ മകനെ അച്ഛന്‍ കനാലില്‍ എറിഞ്ഞു കൊന്നു. ഡല്‍ഹി ആഗ്രയിലാണ് സംഭവം. മാമോസ് വേണമെന്ന് പറഞ്ഞ് കരഞ്ഞതിലാണ് മകനെ കൊന്നതെന്ന് അച്ഛന്‍ പോലീസിന് മൊഴി നല്‍കി. ഞായറാഴ്ച ഉച്ചയോടെ കുട്ടിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അച്ഛന് സഞ്ജയ് ആല്‍വിയെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ ഇയാള്‍ മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. മരിച്ച മകനെ കൂടാതെ ഇയാള്‍ക്ക് രണ്ട് മക്കള്‍ കൂടിയുണ്ട്. 2004ലായിരുന്നു സോനിപത് സ്വദേശിയായ സ്ത്രീയുമായി വിവാഹം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2013 മുതല്‍ ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.

പ്രതിയും കുട്ടിയും ശനിയാഴ്ചയാണ് കനാലിന് അരികിലേക്ക് പോയത്. മോമോസ് വാങ്ങിതരണമെന്ന് വാശിപിടിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന പിതാവ് കുട്ടിയെ മര്‍ദ്ദിക്കുകയും കനാലിലേക്ക് വലിച്ചെറിയുകയുമായിരുന്നു. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കുട്ടിയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഞായറാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read more topics: father, killed, agra
English summary
father killed son in agra
topbanner

More News from this section

Subscribe by Email