Sunday November 18th, 2018 - 8:00:pm
topbanner

സ്ത്രീധനം നല്‍കാന്‍ കാശില്ലാത്തതിന്റെ പേരില്‍ തര്‍ക്കം ; മകളെ അച്ഛന്‍ കൊലപ്പെടുത്തി

suji
സ്ത്രീധനം നല്‍കാന്‍ കാശില്ലാത്തതിന്റെ പേരില്‍ തര്‍ക്കം ; മകളെ അച്ഛന്‍ കൊലപ്പെടുത്തി

പണത്തെ ചൊല്ലി വഴക്കുണ്ടായതിനെ തുടര്‍ന്ന് മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയേയും ഇളയ മകളേയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. കൊല്ലപ്പെട്ട 22 കാരിയായ മകളുടെ വിവാഹത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പ്രതി നന്ദകിഷോര്‍ സൈക്കിള്‍ മെക്കാനിക്കാണ്. സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്ന കുടുംബത്തിന് സ്ത്രീധനത്തിനുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനെ ചൊല്ലി നന്ദകിഷോറും ഭാര്യയും വഴക്കിട്ടിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഭാര്യയും മക്കളും ഉറങ്ങി കിടന്നപ്പോള്‍ സൈക്കിള്‍ റിക്ഷയുടെ ആക്‌സിലുമായി വന്ന് ഇയാള്‍ ഇവരെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മൂത്ത മകളെ ആദ്യം കൊലപ്പെടുത്തി. ഭാര്യയേയും ഇളയ മകളേയും ആക്രമിക്കുന്നതിനിടെ ശബ്ദം കേട്ട് മകന്‍ ഉണര്‍ന്നുവന്ന് അച്ഛനെ തടഞ്ഞതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ആശുപത്രിയില്‍ ചികിത്സയിലാണ് .

Read more topics: father, killed, money problem
English summary
father killed daughter in money problem
topbanner

More News from this section

Subscribe by Email